ന്യൂഡല്‍ഹി: സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന് അനുവദിച്ച ഹൈക്കോടതി ജാമ്യം റദ്ദുചെയ...
ന്യൂഡല്‍ഹി: സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന് അനുവദിച്ച ഹൈക്കോടതി ജാമ്യം റദ്ദുചെയ്യണമെന്നാവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സുപ്രീംകോടതിയില്‍.
ശിവശങ്കര്‍ ജാമ്യത്തില്‍ തുടരുന്നത് അന്വേഷണത്തെ ബാധിക്കും എന്നു ചൂണ്ടിക്കാട്ടി കൊച്ചി സോണല്‍ ഓഫീസിലെ അസിസ്റ്റന്റ് ഡയറക്ടറാണ് സുപ്രീംകോടതിയെ സമീപിച്ചത്.
ശിവശങ്കര്‍ സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നും തിരുവനന്തപുരം എസ്.ബി.ഐ ബ്രാഞ്ചിലെ ലോക്കറില്‍ നിന്നും കണ്ടെത്തിയ കണക്കില്‍പ്പെടാത്ത 64 ലക്ഷം രൂപയുമായി ബന്ധപ്പെട്ട അന്വേഷണം നിര്‍ണായകഘട്ടത്തിലാണെന്നും ഇ.ഡി സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ വ്യക്തമാക്കുന്നു.
ശിവശങ്കറിനെതിരെ തെളിവുകള്‍ ഇല്ലെന്ന് ഹൈക്കോടതിയും വ്യക്തമാക്കിയിട്ടില്ലെന്നും അതിനാല്‍ ജാമ്യം റദ്ദുചെയ്യണമെന്നതുമാണ് ഇ.ഡിയുടെ ആവശ്യം.
Keywords: M.Shivsankar, Supreme court, E.D, Bail
COMMENTS