കോഴിക്കോട്: ആഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ നിലപാടു മാറ്റി ഫിഷറീസ് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ. യു.എസ് കമ്പനി ഇ.എം....
കോഴിക്കോട്: ആഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ നിലപാടു മാറ്റി ഫിഷറീസ് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ. യു.എസ് കമ്പനി ഇ.എം.സി.സിയെ മുഖ്യമന്ത്രി കണ്ടതില്‍ എന്താണ് തെറ്റെന്ന് മന്ത്രി ചോദിച്ചു. മാധ്യമങ്ങള്‍ കള്ളം പ്രചരിപ്പിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി. കോഴിക്കോട്ട് ഒരു പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
ഈ വിഷയവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളില്‍ പ്രതിപക്ഷ നേതാവിനെതിരെ മന്ത്രി അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ രമേശ് ചെന്നിത്തല ശക്തമായ തെളിവുകള്‍ പുറത്തുവിടുകയായിരുന്നു. ഇതേ തുടര്‍ന്ന് താന്‍ മാത്രമാണ് കമ്പനി പ്രതിനിധികളെ കണ്ടതെന്ന് മന്ത്രി വ്യക്തമാക്കിയിരുന്നു.
എന്നാല്‍ മുഖ്യമന്ത്രിയുമായി തങ്ങള്‍ ചര്‍ച്ച നടത്തിയെന്ന് കമ്പനി അധികൃതര്‍ തന്നെ വെളിപ്പെടുത്തിയ സാഹചര്യത്തിലാണ് മന്ത്രിയുടെ പുതിയ വെളിപ്പെടുത്തല്‍.
മുഖ്യമന്ത്രിയോടോ ഫിഷറീസ് വകുപ്പിനോടോ ആലോചിക്കാതെയാണ് കെ.എസ്.ഐ.എന്‍.സി എന്ന പൊതുമേഖലാ സ്ഥാപനം കരാര്‍ ഉണ്ടാക്കാന്‍ തീരുമാനിച്ചതെന്നും സര്‍ക്കാര്‍ നയത്തിന് വിരുദ്ധമായാണ് ഉദ്യോഗസ്ഥരുടെ നടപടിയെന്നുമാണ് മന്ത്രിയുടെ ഇപ്പോഴത്തെ നിലപാട്.
COMMENTS