തിരുവനന്തപുരം: മന്ത്രി കടകംപള്ളി സുരേന്ദ്രനുമായി ചര്‍ച്ച നടത്തി സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം നടത്തുന്ന ഉദ്യോഗാര്‍ത്ഥികള്‍. മന്ത്രിയുടെ...
സമരക്കാര്‍ സര്‍ക്കാരിനെ നാണംകെടുത്തിയെന്നും പത്തു വര്‍ഷം റാങ്ക് പട്ടിക നീട്ടിയാലും നിങ്ങള്‍ക്ക് നിയമനം കിട്ടുമോയെന്നും ശത്രുക്കളുടെ കയ്യിലെ കരുവായിട്ടല്ലേ നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്നും മന്ത്രി ചോദിച്ചതായും ഉദ്യോഗാര്‍ത്ഥികള്‍ വ്യക്തമാക്കി.
അതേസമയം സംഘടനാ നേതാക്കളായല്ല മറിച്ച് ഉദ്യോഗാര്‍ത്ഥികള്‍ എന്ന നിലയിലാണ് താന്‍ അവരോട് സംസാരിച്ചതെന്നും അവര്‍ക്ക് സങ്കടം ഉണ്ടായിട്ടുണ്ടെങ്കില്‍ അത് സ്വാഭാവികം മാത്രമാണെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി.
സര്‍ക്കാര്‍ നല്ലതു മാത്രമേ ചെയ്തിട്ടുള്ളൂവെന്നും ഉദ്യോഗാര്‍ത്ഥികള്‍ക്ക് സങ്കടം ഉണ്ടായിട്ടുണ്ടെങ്കില്‍ അത് അവര്‍ക്കുണ്ടായ കുറ്റബോധത്തില്‍ നിന്നുമാണെന്നും മന്ത്രി വ്യക്തമാക്കി.
Keywords: Minister Kadakampally Surendran, Meet, Rank holders
COMMENTS