തിരുവനന്തപുരം: മന്ത്രി ഇ.പി ജയരാജന്‍ വീണ്ടും ബന്ധു നിയമന കുരുക്കില്‍. ഭാര്യയുടെ അടുത്ത ബന്ധുവായ രാജേന്ദ്ര ബാബുവിനെ കണ്ണൂര്‍ അഡീഷണല്‍ സെഷന...
തിരുവനന്തപുരം: മന്ത്രി ഇ.പി ജയരാജന്‍ വീണ്ടും ബന്ധു നിയമന കുരുക്കില്‍. ഭാര്യയുടെ അടുത്ത ബന്ധുവായ രാജേന്ദ്ര ബാബുവിനെ കണ്ണൂര്‍ അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ അഡീഷണല്‍ ഗവണ്‍മെന്റ് ആന്‍ഡ് അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പദവിയിലേക്ക് നിയമിച്ചാണ് മന്ത്രി വീണ്ടും വിവാദത്തിലാകുന്നത്.
സി.പി.എം അനുകൂല സംഘടന നിര്‍ദ്ദേശിച്ച രണ്ടുപേരെ ഒഴിവാക്കിയാണ് മന്ത്രി ബന്ധുവിനെ ഈ പദവിയിലേക്ക് നിയമിച്ചിരിക്കുന്നത്.
നേരത്തെ കിന്‍ഫ്ര, കെ.എസ്.എഫ്.ഇ, മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്നിവിടങ്ങളില്‍ രാജേന്ദ്ര ബാബു ലീഗല്‍ അഡൈ്വസറായിരുന്നു. ആ നിയമനങ്ങളിലും ഇപ്പോള്‍ സംശയമുയരുന്നുണ്ട്.
തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന്റെ തൊട്ടു മുന്‍പ് തിടുക്കപ്പെട്ട് നിയമന ഉത്തരവ് പുറത്തിറക്കുകയായിരുന്നു.
Keywords: Minister E.P Jayarajan, Nepotism allegation, CPM
COMMENTS