കാഞ്ഞങ്ങാട്: ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് കേസില്‍ എം.സി ഖമറുദ്ദീന്‍ എം.എല്‍.എയ്ക്ക് മുഴുവന്‍ കേസുകളിലും ജാമ്യം. ബുധനാഴ്ച വൈകിട്ടോടെ ബാക്കിയുണ്...
കാഞ്ഞങ്ങാട്: ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് കേസില്‍ എം.സി ഖമറുദ്ദീന്‍ എം.എല്‍.എയ്ക്ക് മുഴുവന്‍ കേസുകളിലും ജാമ്യം. ബുധനാഴ്ച വൈകിട്ടോടെ ബാക്കിയുണ്ടായിരുന്ന ആറു കേസുകളില്‍ക്കൂടി ഹൊസ്ദുര്‍ഗ് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. ഇതോടെ ഖമറുദ്ദീനെതിരെയുള്ള 148 കേസുകളിലും ജാമ്യം ലഭിച്ചു.
നിലവില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന ഖമറുദ്ദീന് ബാക്കിയുള്ള കോടതി നടപടികള്‍ കൂടി പൂര്‍ത്തിയായാല്‍ ജയില്‍ മോചിതനാകാന്‍ സാധിക്കും.
അതേസമയം ഖമറുദ്ദീന് കേസുകളുള്ള പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കടക്കരുതെന്ന് കോടതി നിര്‍ദ്ദേശമുള്ളതിനാല്‍ തൃക്കരിപ്പൂരിലെ വീട്ടില്‍ പോകാന്‍ കഴിയില്ല. എന്നാല്‍ സ്വന്തം മണ്ഡലമായ മഞ്ചേശ്വരത്ത് പോകാന്‍ സാധിക്കും.
Keywords: Cheating case, M.C Kamaruddin M.L.A, Bail in all cases
COMMENTS