തിരുവനന്തപുരം: മുന്‍ എം.പി എം.ബി രാജേഷിന്റെ ഭാര്യയ്ക്ക് കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്കുള്ള ഇന്റര്‍വ...
തിരുവനന്തപുരം: മുന്‍ എം.പി എം.ബി രാജേഷിന്റെ ഭാര്യയ്ക്ക് കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്കുള്ള ഇന്റര്‍വ്യൂവില്‍ ഒന്നാം റാങ്ക് ലഭിച്ച വിഷയത്തില്‍ മറ്റ് ഉദ്യോഗാര്‍ത്ഥികള്‍ ഗവര്‍ണര്‍ക്ക് പരാതി നല്‍കും. ഇന്റര്‍വ്യൂ ബോര്‍ഡ് വിദഗ്ദ്ധ സമിതി അംഗങ്ങള്‍ ഇന്റര്‍വ്യൂവില്‍ അതൃപ്തി അറിയിച്ച സാഹചര്യത്തിലാണ് നടപടി.
കഴിഞ്ഞ ദിവസം ഉയര്‍ന്ന യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥിയെ തഴഞ്ഞാണ് ഈ നിയമനമെന്ന് ഇന്റര്‍വ്യൂ ബോര്‍ഡ് അംഗം തന്നെ സമൂഹമാധ്യമങ്ങളില്‍ വ്യക്തമാക്കിയിരുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ്, യുവമോര്‍ച്ച പ്രവര്‍ത്തകര്‍ സര്‍വകലാശാലയിലേക്ക് നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തിലാണ് കലാശിച്ചത്. സര്‍വകലാശാലയ്ക്കുള്ളിലേക്ക് കടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പൊലീസ് ബലം പ്രയോഗിച്ച് തടയുകയായിരുന്നു.
COMMENTS