കൊച്ചി: സംസ്ഥാനത്ത് പാചകവാതക വില കുതിച്ചുയരുന്നു. ഗാര്‍ഹിക ആവശ്യത്തിനും വാണിജ്യ ആവശ്യത്തിനുമുള്ള പാചക വാതക വില വീണ്ടും വര്‍ദ്ധിച്ചു. ഗാര്...
കൊച്ചി: സംസ്ഥാനത്ത് പാചകവാതക വില കുതിച്ചുയരുന്നു. ഗാര്‍ഹിക ആവശ്യത്തിനും വാണിജ്യ ആവശ്യത്തിനുമുള്ള പാചക വാതക വില വീണ്ടും വര്‍ദ്ധിച്ചു.
ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടര്‍ ഒന്നിന് 25 രൂപയാണ് വര്‍ദ്ധിച്ചത്. വാണിജ്യ ആവശ്യത്തിനുള്ളതിന് 100 രൂപയും വര്‍ദ്ധിച്ചു.
പുതിയ നിരക്ക് നിലവില്‍ വന്നു. ഇതോടെ ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറിന്റെ ഇന്നത്തെ വില 826 ഉം വാണിജ്യ ആവശ്യത്തിനുള്ളതിന് 1618 രൂപയുമായി ഉയര്‍ന്നു.
കഴിഞ്ഞ ആഴ്ചയും പാചകവാതകത്തിന് 25 രൂപ വര്‍ദ്ധിച്ചിരുന്നു. ഒരാഴ്ചയ്ക്കിടെ 50 രൂപയാണ് ഉയര്‍ത്തിയിരിക്കുന്നത്. ഇതോടെ ഫെബ്രുവരിയില്‍ മാത്രം പാചക വാതകത്തിന് 100 രൂപയുടെ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്.
Keywords: LPG Cylinder, Price, Hike, Cooking gas
COMMENTS