ന്യൂഡല്‍ഹി: ലാവ്‌ലിന്‍ കേസ് വാദം വീണ്ടും മാറ്റി സുപ്രീംകോടതി. സി.ബിഐയുടെ അസൗകര്യം കണക്കിലെടുത്താണ് നടപടി. ഇത് 26 -ാം തവണയാണ് കേസ് മാറ്റിവയ്ക...
ന്യൂഡല്‍ഹി: ലാവ്‌ലിന്‍ കേസ് വാദം വീണ്ടും മാറ്റി സുപ്രീംകോടതി. സി.ബിഐയുടെ അസൗകര്യം കണക്കിലെടുത്താണ് നടപടി. ഇത് 26 -ാം തവണയാണ് കേസ് മാറ്റിവയ്ക്കുന്നത്. ഏപ്രില്‍ ആറിന് കേസ് പരിഗണിക്കും.
ഈ കേസില്‍ വാദത്തിന് തയ്യാറാണെന്ന് സി.ബി.ഐ കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ പ്രോസിക്യൂഷന് വേണ്ടി ഹാജരാകേണ്ട സോളിസിറ്റര്‍ ജനറല്‍ തുഷാര്‍മേത്ത മറ്റൊരു കേസില്‍ തിരക്കിലായതിനാല്‍ കേസ് ഇന്നു വൈകിട്ടോ അടുത്ത ആഴ്ചയോ പരിഗണിക്കാന്‍ സി.ബി.ഐ ആവശ്യപ്പെടുകയായിരുന്നു.
എന്നാല്‍ കോടതി കേസ് ഏപ്രില്‍ ആറിലേക്ക് മാറ്റുകയായിരുന്നു. ഇതോടെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് ലാവ്‌ലിന്‍ കേസ് എല്‍.ഡി.എഫിന് തലവേദനയാകില്ലെന്ന് ഏതാണ്ട് ഉറപ്പായി.
Keywords: Lavalin case, Supreme court, CBI, April 6
COMMENTS