അഹമ്മദാബാദ്: അഹമ്മദാബാദിലെ മൊട്ടേര സ്‌റ്റേഡിയം ഇനിമുതല്‍ നരേന്ദ്ര മോഡി സ്‌റ്റേഡിയം എന്ന പേരില്‍ അറിയപ്പെടും. ലോകത്തിലെ തന്നെ ഏറ്റവും വലിയ...
അഹമ്മദാബാദ്: അഹമ്മദാബാദിലെ മൊട്ടേര സ്‌റ്റേഡിയം ഇനിമുതല്‍ നരേന്ദ്ര മോഡി സ്‌റ്റേഡിയം എന്ന പേരില്‍ അറിയപ്പെടും. ലോകത്തിലെ തന്നെ ഏറ്റവും വലിയ സ്‌റ്റേഡിയത്തിനാണ് പ്രധാനമന്ത്രിയുടെ പേരുവരുന്നത്.
നേരത്തെ ഇത് ഗുജറാത്ത് സ്‌റ്റേഡിയമായിരുന്നു. പുതുക്കി പണിതപ്പോള്‍ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ സ്റ്റേഡിയം എന്നായി. അതാണിപ്പോള്‍ മാറി നരേന്ദ്ര മോദി സ്‌റ്റേഡിയം എന്നായത്. സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ സ്‌പോര്‍ട്‌സ് എന്‍ക്ലേവിന്റെ ഭാഗമാണ് ഈ സ്‌റ്റേഡിയം.
പുതുക്കിയ സ്റ്റേഡിയം രാഷ്ട്രപതി രാംനാഥ് കോവിന്ദ് ബുധനാഴ്ച ഉദ്ഘാടനം ചെയ്തു. ഈ സ്‌റ്റേഡിയത്തിലെ ആദ്യ അന്താരാഷ്ട്ര മത്സരം ബുധനാഴ്ചയാണ് തുടങ്ങുന്നത്.
Keywords: Largest cricket stadium, Narendra Modi, India, Gujarath
COMMENTS