തിരുവനന്തപുരം: മാധ്യമപ്രവര്ത്തകന് കെ.എം ബഷീര്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ട കേസില്‍ തെളിവായ സിസിടിവി ദൃശ്യങ്ങള്‍ പ്രതി ശ്രീറാം വെങ്കിട്ട...
തിരുവനന്തപുരം: മാധ്യമപ്രവര്ത്തകന് കെ.എം ബഷീര്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ട കേസില്‍ തെളിവായ സിസിടിവി ദൃശ്യങ്ങള്‍ പ്രതി ശ്രീറാം വെങ്കിട്ടരാമന് നല്കാന് കോടതി ഉത്തരവ്. തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് നിര്‍ദ്ദേശം.
നേരത്തെ പൊലീസ് തെളിവായി കോടതിയില്‍ നല്കിയ ദൃശ്യങ്ങള്‍ തനിക്ക് നല്‍കണമെന്ന് ശ്രീറാം വെങ്കിട്ടരാമന് ആവശ്യപ്പെട്ടിരുന്നെങ്കിലും പ്രോസിക്യൂഷന് ഇതിനെ എതിര്‍ത്തിരുന്നു. എന്നാല്‍ ദൃശ്യങ്ങള്‍ നല്കാന് തടസമില്ലെന്ന ഫോറന്‍സിക് ഡയറക്ടറുടെ അറിയിപ്പിനെ തുടര്‍ന്നാണ് കോടതി ഉത്തരവ്.
Keywords: Journalist K.M Basheer murder case, CCTV footage, Sriram Venkitaraman
COMMENTS