ന്യൂഡല്‍ഹി: കേരളമടക്കമുള്ള അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും. ഇന്ന് വൈകുന്നേരം 4.30 ന് തെരഞ്ഞെടുപ്പ് കമ്...
തെരഞ്ഞെടുപ്പ് കമ്മീഷന്റെ സമ്പൂര്‍ണ യോഗം ഇന്ന് കമ്മീഷന്‍ ആസ്ഥാനത്ത് ചേരുന്നുണ്ട്. ഇതിനു ശേഷമാണ് വാര്‍ത്താസമ്മേളനം നടത്തുന്നത്.
കേരളം, പശ്ചിമബംഗാള്‍, തമിഴ്‌നാട്, അസം, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളുടെ തെരഞ്ഞടുപ്പ് തീയതിയാണ് ഇന്നു വൈകുന്നേരം പ്രഖ്യാപിക്കുന്നത്.
ഏപ്രില്‍ 30 നകം തെരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തിയാക്കാനാണ് കമ്മീഷന്റെ ഉദ്ദേശ്യമെന്നാണ് സൂചന.
വിഷു, ഈസ്റ്റര്‍ എന്നീ വിശേഷ ദിനങ്ങള്‍ കണക്കിലെടുത്ത് ഏപ്രില്‍ 15 നകം തെരഞ്ഞെടുപ്പ് നടത്തണമെന്ന് കേരളത്തിലെ രാഷ്ട്രീയപാര്‍ട്ടികള്‍ കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു.
Keywords: Niyamasabha election, Date declaration, Today, Press meet
COMMENTS