ന്യൂഡല്‍ഹി: കേരളം, തമിഴ് നാട്, പശ്ചിമ ബംഗാള്‍, അസം, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. കേരളത്തില്‍ ...
ന്യൂഡല്‍ഹി: കേരളം, തമിഴ് നാട്, പശ്ചിമ ബംഗാള്‍, അസം, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു.
കേരളത്തില്‍ ഒരു ഘട്ടമായി തന്നെ ഏപ്രില്‍ ആറിനാണ് വോട്ടെടുപ്പ്. മലപ്പുറം ലോക്സഭാ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പും അന്നുതന്നെ നടത്തും. മേയ് രണ്ടിനാണ് വോട്ടെണ്ണലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ സുനില്‍ അറോറ ന്യൂഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചു.
മാര്‍ച്ച് 12ന് കേരളത്തില്‍ തിരഞ്ഞെടുപ്പ് വിജ്ഞാപനമിറങ്ങും. മാര്‍ച്ച് 12 മുതല്‍ 19വരെ പത്രിക സമര്‍പ്പിക്കാം. പത്രികകളുടെ സൂക്ഷ്മപരിശോധന മാര്‍ച്ച് 20ന് നടത്തും. മാര്‍ച്ച് 22 ആണ് പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി.
ദീപക് മിശ്ര ഐപിഎസിനെ കേരളത്തില്‍ പൊലീസ് നിരീക്ഷകനായി നിയമിച്ചു. പുഷ്പേന്ദ്ര സിങ് പൂനിയയെ പ്രത്യേക നിരീക്ഷകനായും നിയമിച്ചിട്ടുണ്ട്. കേരളത്തില്‍ 21498ല്‍ നിന്ന് 40771 ആയി പോളിങ് സ്റ്റേഷനുകളുടെ എണ്ണം കൂട്ടി.പോളിങ് സമയം രാവിലെ ഏഴുമുതല്‍ വൈകുന്നേരം ആറ് വരെയായിരിക്കും. കോവിഡ് ബാധിതര്‍ക്ക് വോട്ട് ചെയ്യാന്‍ പ്രത്യേക സംവിധാനം ഒരുക്കും. 80 വയസിന് മുകളിലുള്ളവര്‍ക്ക് തപാല്‍ വോട്ട് ചെയ്യാം. പ്രശ്ന ബാധിത ബൂത്തുകളില്‍ വെബ് കാസ്റ്റിങ് ഏര്‍പ്പെടുത്തും.
അഞ്ചുപേരെ മാത്രമേ വീടുകയറിയുള്ള പ്രചരണത്തിന് അനുവദിക്കൂ. പത്രിക സമര്‍പ്പിക്കാന്‍ സ്ഥാനാര്‍ത്ഥിക്കൊപ്പം രണ്ടു പേര്‍ മാത്രമേ പാടുള്ളൂ. ഓണ്‍ലൈനായും പത്രിക സമര്‍പ്പിക്കാം. പ്രചരണ പരിപാടികളില്‍ ഒരേസമയം അഞ്ച് വാഹനങ്ങളില്‍ കൂടുതല്‍ പാടില്ല.
കേരളത്തിനൊപ്പമാണ് തമിഴ്നാട്ടിലും പുതുച്ചേരിയിലും വോട്ടെടുപ്പ്. അസമില്‍ മൂന്ന് ഘട്ടമായാണ് തിരഞ്ഞെടുപ്പ്. മാര്‍ച്ച് 27 ഒന്നാംഘട്ട വോട്ടെടുപ്പും രണ്ടാംഘട്ടം ഏപ്രില്‍ ഒന്നിനും മൂന്നാംഘട്ടം ഏപ്രില്‍ ആറിനും നടക്കും. പശ്ചിമ ബംഗാളില്‍ മാര്‍ച്ച് 27 മുതല്‍ എട്ട് ഘട്ടമായാണ് തിരഞ്ഞെടുപ്പ് നടത്തുക.
എല്ലായിടത്തുമായി 18.86 കോടി വോട്ടര്‍മാരാണ് വിധിയെഴുതുക. മൊത്തം 824 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ്.
Keywords: India, Kerala, |Election, Assembly Polls, Election Commission of India
COMMENTS