കൊച്ചി: ജസ്‌ന തിരോധാന കേസ് സി.ബി.ഐക്ക് വിട്ട് ഹൈക്കോടതി. കേസ് ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് സി.ബി.ഐ ഹൈക്കോടതിയെ അറിയിച്ചു. മറ്റൊരു ഏജന്‍സി ...
കൊച്ചി: ജസ്‌ന തിരോധാന കേസ് സി.ബി.ഐക്ക് വിട്ട് ഹൈക്കോടതി. കേസ് ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് സി.ബി.ഐ ഹൈക്കോടതിയെ അറിയിച്ചു. മറ്റൊരു ഏജന്‍സി കേസ് ഏറ്റെടുക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് സര്‍ക്കാരും കോടതിയെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കോടതി നടപടി.
സി.ബി.ഐ തിരുവനന്തപുരം യൂണിറ്റിനാണ് അന്വേഷണ ചുമതല. സി.ബി.ഐക്ക് കേസ് ഡയറി ഉള്‍പ്പടെയുള്ള രേഖകള്‍ നല്‍കാന്‍ പൊലീസിനും വാഹന സൗകര്യം ഉള്‍പ്പടെ ഉറപ്പാക്കാന്‍ സര്‍ക്കാരിനും കോടതി നിര്‍ദ്ദേശം നല്‍കി. ജസ്‌നയുടെ തിരോധാനത്തിന് അന്തര്‍സംസ്ഥാന ബന്ധമുണ്ടെന്ന് സി.ബി.ഐ കോടതിയില്‍ വ്യക്തമാക്കി.
Keywords: Jesna missing case, CBI, High court, Government
COMMENTS