കൊച്ചി: ഐ.എഫ്.എഫ്.കെയുടെ കൊച്ചി എഡിഷന്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് നടന്‍ സലിംകുമാര്‍. ഇനിയും ചടങ്ങില്‍ പങ്കെടുത്താന്‍ അത് തന്നെ പ...
ഐ.എഫ്.എഫ്.കെയുടെ 25 -ാമത് ഉദ്ഘാടന ചടങ്ങിലേക്ക് 25 ദേശീയ പുരസ്‌കാര ജേതാക്കളെയാണ് ക്ഷണിച്ചിരുന്നത്. എന്നാല്‍ അതില്‍ സലിംകുമാര്‍ ഉണ്ടായിരുന്നില്ല. പ്രായം കൂടിപ്പോയി എന്നായിരുന്നു സലിംകുമാറിന് കിട്ടിയ വിശദീകരണം.
ഇതിനെതിരെ നടന്‍ രംഗത്തെത്തുകയും സംഭവം കഴിഞ്ഞ ദിവസം വിവാദമാകുകയുമായിരുന്നു. തന്നെ ഒഴിവാക്കിയതിനു പിന്നില്‍ രാഷ്ട്രീയമാണെന്നും സി.പി.എം മേളയില്‍ കോണ്‍ഗ്രസുകാരെ പങ്കെടുപ്പിക്കില്ലെന്നും നടന്‍ ആരോപണം ഉന്നയിച്ചിരുന്നു.
പിന്നീട് സംവിധായകന്‍ കമല്‍ സലിംകുമാറിനെ വിളിക്കാന്‍ വൈകിയതാണെന്നുള്ള വിശദീകരണവുമായി രംഗത്തെത്തുകയായിരുന്നു. ഐ.എഫ്.എഫ്.കെയുടെ 25-ാമത് കൊച്ചി എഡിഷന് ഇന്നാണ് തിരിതെളിയുന്നത്.
ഇന്നു വൈകിട്ട് ആറു മണിക്ക് എറണാകുളം സരിത തിയേറ്ററില്‍ സാംസ്‌കാരിക വകുപ്പു മന്ത്രി എ.കെ ബാലന്‍ മേള ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യും. 46 രാജ്യങ്ങളില്‍ നിന്നുള്ള 80 സിനിമകളാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് പ്രവേശനം.
Keywords: IFFK, Actor Salimkumar, CPM, Kochi edition
COMMENTS