കൊച്ചി: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ കൊച്ചി എഡിഷനില്‍ നിന്നും നടന്‍ സലിംകുമാറിനെ ഒഴിവാക്കി. ഇതിനെതിരെ സലിംകുമാര്‍ രംഗത്തുവന്നു. ദേശീയ പുരസ...
കൊച്ചി: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ കൊച്ചി എഡിഷനില്‍ നിന്നും നടന്‍ സലിംകുമാറിനെ ഒഴിവാക്കി. ഇതിനെതിരെ സലിംകുമാര്‍ രംഗത്തുവന്നു.
ദേശീയ പുരസ്‌കാര ജേതാക്കളാണ് മേളയ്ക്ക് തിരി തെളിക്കേണ്ടതെന്നും തന്നെ വിളിക്കാത്തതിനെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ പ്രായം കൂടുതലാണെന്ന മറുപടിയാണ് ലഭിച്ചതെന്നും സലിംകുമാര്‍ വ്യക്തമാക്കി.
ചെറുപ്പക്കാര്‍ക്ക് അവസരം കൊടുക്കാനാണെന്ന ന്യായമാണ് പറയുന്നതെന്നും എന്നാല്‍ സംവിധായകരായ ആഷിക് അബുവും അമല്‍ നീരദുമൊക്കെ തന്റെ തൊട്ടു ജൂനിയര്‍മാരായി പഠിച്ചവരാണെന്നും സലിംകുമാര്‍ വ്യക്തമാക്കി.
ഇവിടെ നടക്കുന്നത് സി.പി.എം കലാമേളയാണെന്ന് ആരോപണമുന്നയിച്ച സലിംകുമാര്‍ കോണ്‍ഗ്രസും സി.പി.എമ്മും ഭരിക്കുമ്പോള്‍ തനിക്ക് പുരസ്‌കാരങ്ങള്‍ കിട്ടിയിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി.
അതേസമയം ഈ വിവാദത്തിന് പ്രതികരണവുമായി ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ രംഗത്തെത്തി. സലിംകുമാറിനെ ഒഴിവാക്കിയതല്ലെന്നും വിളിക്കാന്‍ വൈകിയതാണെന്നും കമല്‍ വ്യക്തമാക്കി.
വിവാദം അനാവശ്യമാണെന്നും സലിംകുമാറിന്റെ പേര് ലിസ്റ്റിലുണ്ടെന്നും വിളിക്കാന്‍ വൈകിയതില്‍ ഖേദം പ്രകടിപ്പിക്കുന്നുയെന്നും കമല്‍ വ്യക്തമാക്കി.
നേരത്തെ ചലച്ചിത്ര അക്കാദമിയില്‍ സി.പി.എം അനുഭാവിയെ ജോലിക്കെടുക്കണമെന്ന് കത്തുനല്‍കി വിവാദത്തിലായ ആളാണ് ചലച്ചിത്ര സംവിധായകന്‍ കൂടിയായ കമല്‍.
Keywords: IFFK, Actor Salim Kumar, CPM, Kamal
COMMENTS