കൊച്ചി: കൊച്ചി റിഫൈനറിയില്‍ പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടിയില്‍ ഹൈബി ഈഡന്‍ എം.പിക്ക് സീറ്റ് നിഷേധിച്ചത് വിവാദമാകുന്നു. സംഭവത്തില്‍ പ്ര...
കൊച്ചി: കൊച്ചി റിഫൈനറിയില്‍ പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടിയില്‍ ഹൈബി ഈഡന്‍ എം.പിക്ക് സീറ്റ് നിഷേധിച്ചത് വിവാദമാകുന്നു. സംഭവത്തില്‍ പ്രോട്ടോകോള്‍ ലംഘനം ചൂണ്ടിക്കാട്ടി ഹൈബി ഈഡന്‍ എം.പി സ്പീക്കര്‍ക്ക് അവകാശ ലംഘന നോട്ടീസ് നല്‍കി.
പ്രധാനമന്ത്രി കൊച്ചി റിഫൈനറിയില്‍ വിവിധ സര്‍ക്കാര്‍ പദ്ധതികളുടെ ഉദ്ഘാടനം നടത്തുന്ന പരിപാടിയിലാണ് ഹൈബി ഈഡന്‍ എം.പിക്ക് സീറ്റ് നിഷേധിച്ചത്. ബി.പി.സി.എല്‍ നല്‍കിയ പട്ടികയില്‍ എം.പിമാരുടെയും എം.എല്‍.എമാരുടെയും പേരുണ്ടായിരുന്നുയെന്നും എന്നാല്‍ ബി.ജെ.പി - സി.പി.എം ഒത്തുകളിയാണ് സീറ്റ് നിഷേധത്തിന് പിന്നിലെന്നും ഹൈബി ഈഡന്‍ ആരോപണം ഉന്നയിക്കുന്നു.
തന്റെ മണ്ഡലത്തില്‍ ഇത്തരം അഭിമാനകരമായ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യുമ്പോള്‍ അതിന്റെ ഭാഗമാകാന്‍ തനിക്ക് അവകാശമുണ്ടെന്നും അതിനാല്‍ തന്റെ പരാതി ഉടന്‍ പരിഹരിക്കണമെന്നും പാര്‍ലമെന്ററി പ്രിവിലേജ് കമ്മറ്റിക്ക് പരാതി വിടണമെന്നും ഹൈബി ഈഡന്‍ സ്പീക്കര്‍ക്ക് നല്‍കിയ അവകാശലംഘന നോട്ടീസില്‍ വ്യക്തമാക്കുന്നു.
Keywords: Hibi Eden M.P, Privilege notice, Speaker, Seat, Prime minister
COMMENTS