തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ നിര്‍ണ്ണായക നീക്കവുമായി സര്‍ക്കാര്‍. ശബരിമല യുവതീപ്രവേശനം, പൗരത്വനിയമം എന്നീ പ്രതിഷേധങ്...
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ നിര്‍ണ്ണായക നീക്കവുമായി സര്‍ക്കാര്‍. ശബരിമല യുവതീപ്രവേശനം, പൗരത്വനിയമം എന്നീ പ്രതിഷേധങ്ങളുടെ പേരിലെടുത്ത കേസുകള്‍ പിന്‍വലിക്കാന്‍ മന്ത്രിസഭാ തീരുമാനം.
ഗുരുതര ക്രിമിനല്‍ സ്വഭാവമില്ലാത്ത കേസുകളാണ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ശബരിമല വിഷയത്തില്‍ ഏകദേശം 2300 ലധികം കേസുകള്‍ ഇത്തരത്തില്‍ പിന്‍വലിക്കാന്‍ സാധ്യതയുണ്ട്.
നേരത്തെ ഈ കേസുകള്‍ പിന്‍വലിക്കണമെന്ന് എന്‍.എസ്.എസും അധികാരത്തിലെത്തിയാല്‍ കേസുകള്‍ പിന്‍വലിക്കുമെന്ന് യു.ഡി.എഫും നിലപാടെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് സര്‍ക്കാര്‍ നടപടി.
Keywords: Government, sabarimala & Citizenship law related cases, Withdraw
COMMENTS