കൊല്ലം: വിവിധ മത്സ്യത്തൊഴിലാളി സംഘടനകളുടെ നേതൃത്വത്തില്‍ ആഹ്വാനം ചെയ്ത 24 മണിക്കൂര്‍ ഹര്‍ത്താല്‍ ആരംഭിച്ചു. സര്‍ക്കാരിന്റെ ആഴക്കടല്‍ മത്സ്യബ...
കൊല്ലം: വിവിധ മത്സ്യത്തൊഴിലാളി സംഘടനകളുടെ നേതൃത്വത്തില്‍ ആഹ്വാനം ചെയ്ത 24 മണിക്കൂര്‍ ഹര്‍ത്താല്‍ ആരംഭിച്ചു. സര്‍ക്കാരിന്റെ ആഴക്കടല്‍ മത്സ്യബന്ധന കരാറുമായി ബന്ധപ്പെട്ടാണ് ഹര്‍ത്താല്‍. വിവിധ ഇടങ്ങളില്‍ സംഘടനകള്‍ പ്രകടനവും നടത്തും.
ഇപ്പോള്‍ സര്‍ക്കാര്‍ കരാര്‍ പിന്‍വലിച്ചെങ്കിലും ഭാവിയില്‍ ഇത് ആവര്‍ത്തിക്കാതിരിക്കാനാണ് സംഘടനകള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ സര്‍ക്കാര്‍ കരാര്‍ റദ്ദാക്കിയ സാഹചര്യത്തില്‍ മൂന്ന് സംഘടനകള്‍ ഹര്‍ത്താലില്‍ നിന്നും വിട്ടുനില്‍ക്കുന്നുണ്ട്.
ഹര്‍ത്താല്‍ ഹാര്‍ബറുകളുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചിട്ടുണ്ട്. പ്രതിപക്ഷ സംഘടനകളെല്ലാം ഹര്‍ത്താലിനെ അനുകൂലിക്കുന്നുണ്ട്. മത്സ്യത്തൊഴിലാളികള്‍ക്ക് ആഭിമുഖ്യം പ്രഖ്യാപിച്ച് എം.വിന്‍സന്റ് എം.എല്‍.എയും നിരാഹാര സമരം ആരംഭിച്ചു.
ഓഖി ദുരന്തത്തിനോടനുബന്ധിച്ച് പ്രഖ്യാപിച്ച സഹായങ്ങള്‍ ഇനിയും പൂര്‍ണമായും നല്‍കിയിട്ടില്ലെന്നും ഇനിയും അവസരം കിട്ടിയാല്‍ ഇടതുപക്ഷം കരാറുമായി മുന്നോട്ടുപോകുക തന്നെ ചെയ്യുമെന്നും എം.വിന്‍സന്റ് ആരോപണം ഉന്നയിച്ചു.
Keywords: Fishermen harthal, Kollam, Government, M.Vincent MLA, Strike
COMMENTS