തിരുവനന്തപുരം: ബി.ജെ.പിയില്‍ ചേരാന്‍ തീരുമാനിച്ച് മെട്രോമാന്‍ ഇ.ശ്രീധരന്‍. കെ.സുരേന്ദ്രന്‍ നയിക്കുന്ന വിജയരഥയാത്രയില്‍ അദ്ദേഹം ബി.ജെ.പി അ...
തിരുവനന്തപുരം: ബി.ജെ.പിയില്‍ ചേരാന്‍ തീരുമാനിച്ച് മെട്രോമാന്‍ ഇ.ശ്രീധരന്‍. കെ.സുരേന്ദ്രന്‍ നയിക്കുന്ന വിജയരഥയാത്രയില്‍ അദ്ദേഹം ബി.ജെ.പി അംഗത്വം സ്വീകരിക്കുമെന്നാണ് സൂചന.
കേരളത്തിലെ ഇടത് - വലത് മുന്നണികളുടെ അനീതി കണ്ടിട്ടാണ് ഈ തീരുമാനമെന്നും നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താത്പര്യമുണ്ടെന്നും പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കുമെന്നും ശ്രീധരന്‍ വ്യക്തമാക്കി.
ഒന്‍പത് വര്‍ഷങ്ങളോളമായി താന്‍ കേരളത്തിലുണ്ടെന്നും ഇവിടെ യാതൊരു മാറ്റവും ഉണ്ടാകുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
നേരത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയത്തും ശ്രീധരനെ മത്സരരംഗത്തിറക്കാന്‍ ശ്രമമുണ്ടായിരുന്നു. എന്നാല്‍ നടന്നിരുന്നില്ല. പിന്നീട് നടന്ന ചര്‍ച്ചയ്‌ക്കൊടുവിലാണ് തീരുമാനം.
Keywords: E.Sreedharan, Metroman, B.J.P
COMMENTS