കൊച്ചി: മലയാളത്തില്‍ ആദ്യമായി ഒ.ടി.ടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്ത ബിഗ് ബജറ്റ് ചിത്രം ദൃശ്യം 2 ചോര്‍ന്നു. ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തത...
കൊച്ചി: മലയാളത്തില്‍ ആദ്യമായി ഒ.ടി.ടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്ത ബിഗ് ബജറ്റ് ചിത്രം ദൃശ്യം 2 ചോര്‍ന്നു. ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തതിന് പിന്നാലെ ചിത്രത്തിന്റെ വ്യാജ പതിപ്പ് ഇറങ്ങുകയായിരുന്നു. ടെലിഗ്രാമിലാണ് വ്യാജ പതിപ്പ് ഇറങ്ങിയത്.
സംവിധായകന്‍ ജീത്തു ജോസഫിന്റെ 2011 ല്‍ ഇറങ്ങിയ മെഗാ ഹിറ്റ് മോഹന്‍ലാല്‍ ചിത്രം ദൃശ്യത്തിന്റെ രണ്ടാം പതിപ്പ് ആമസോണ്‍ പ്രൈമിലൂടെ പുറത്തിറങ്ങുന്നത് വലിയ വാര്‍ത്തയായിരുന്നു.
ഇതിനു പിന്നാലെ ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കില്ലെന്ന തരത്തിലുള്ള വിവാദവും വന്നിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ വ്യാജ പതിപ്പ് ടെലിഗ്രാമില്‍ ചോര്‍ന്നതായി വാര്‍ത്ത വരുന്നത്. അതേസമയം ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ ഇതേക്കുറിച്ച് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
Keywords: Drishyam 2, Leaked, Telegram, Jeethu Joseph film
COMMENTS