കൊച്ചി: ജീത്തു ജോസഫ് - മോഹന്‍ലാല്‍ ചിത്രം ദൃശ്യം - 2 തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് ഫിലിം ചേംബര്‍. ഫിലിം ചേംബര്‍ പ്ര...
കൊച്ചി: ജീത്തു ജോസഫ് - മോഹന്‍ലാല്‍ ചിത്രം ദൃശ്യം - 2 തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് ഫിലിം ചേംബര്‍. ഫിലിം ചേംബര്‍ പ്രസിഡന്റ് വിജയകുമാറാണ് ഇക്കാര്യം വ്യക്തമാക്കിയത്. ചിത്രം ഒടിടി റിലീസായി വരുന്നതിനാലാണ് ഫിലിം ചേംബര്‍ നടപടി.
ഒടിടി റിലീസിനു ശേഷം ചിത്രം തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കാനുള്ള അണിയറ പ്രവര്‍ത്തകരുടെ നീക്കത്തിനിടെയാണ് ഫിലിം ചേംബര്‍ നടപടി.
മോഹന്‍ലാല്‍ ചിത്രമാണെങ്കിലും പുതുമുഖ സിനിമയാണെങ്കിലും ആദ്യം തിയേറ്റര്‍ റിലീസ് പിന്നീട് ഒടിടി എന്നതാണ് തീരുമാനമെന്നും വിജയകുമാര്‍ വ്യക്തമാക്കി. ദൃശ്യം - 2 ഈ മാസം 19 ന് ഒടിടി റിലീസായി വരാനിരിക്കെയാണ് നടപടി.
Keywords: Drishyam - 2, release, Film chamber, OTT release
COMMENTS