തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ ലിംഗതുല്യതയെന്ന നിലപാടില്‍ നിന്നും പിറകോട്ടില്ലെന്ന് സി.പി.ഐ ദേശീയ ജനറല്‍ സെക്രട്ടറി ഡി.രാജ. ശബരിമലയിലെ ആച...
തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ ലിംഗതുല്യതയെന്ന നിലപാടില്‍ നിന്നും പിറകോട്ടില്ലെന്ന് സി.പി.ഐ ദേശീയ ജനറല്‍ സെക്രട്ടറി ഡി.രാജ. ശബരിമലയിലെ ആചാരങ്ങളുടെ പേരില്‍ വര്‍ഗ്ഗീയ രാഷ്ട്രീയമാണ് പ്രതിപക്ഷം നടത്തുന്നതെന്നും അദ്ദേഹം ആരോപണം ഉന്നയിച്ചു.
ഈ വിഷയത്തില്‍ സുപ്രീംകോടതി വിധി മാനിക്കുന്നുയെന്നും എന്നാല്‍ നയം മാറ്റിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാരിന് സ്വര്‍ണ്ണക്കടത്ത് കേസും വിവാദങ്ങളും തിരിച്ചടിയാകില്ലെന്നും അതേസമയം ബി.ജെ.പി സ്വാധീനമുറപ്പിക്കാന്‍ ശ്രമിക്കുന്നതില്‍ ജാഗ്രതവേണമെന്നും അദ്ദേഹം വ്യക്തമാക്കി.
Keywords: Sabarimala issue, D.Raja, CPI,
COMMENTS