അഭിനന്ദ് ന്യൂഡല്‍ഹി : പരിസ്ഥിതി പ്രവര്‍ത്തക ദിശാ രവിയെ അറസ്റ്റ്‌ചെയ്ത നടപടിക്കെതിരേ രാജ്യവ്യാപകമായി പ്രതിഷേധം ഉയരുമ്പോള്‍ കുരുക്കുകള്‍ മുറുക...
അഭിനന്ദ്
ന്യൂഡല്‍ഹി : പരിസ്ഥിതി പ്രവര്‍ത്തക ദിശാ രവിയെ അറസ്റ്റ്‌ചെയ്ത നടപടിക്കെതിരേ രാജ്യവ്യാപകമായി പ്രതിഷേധം ഉയരുമ്പോള്‍ കുരുക്കുകള്‍ മുറുക്കി ഡല്‍ഹി പൊലീസ്.
ദിശയ്ക്കു ഖാലിസ്ഥാന്‍ വിഘടന വാദി പ്രസ്ഥാനവുമായി അടുപ്പമുണ്ടെന്നു സ്ഥാപിക്കുന്ന തെളിവുകള്‍ നിരത്തുകയാണ് ഡല്‍ഹി പൊലീസ്.
കര്‍ഷകപ്രക്ഷോഭത്തെ പിന്തുണക്കുന്ന 'ടൂള്‍കിറ്റ്' നിര്‍മിച്ചത് ദിശാ രവി, ബോംബെ ഹെക്കോടതി അഭിഭാഷകയും പരിസ്ഥിതി പ്രവര്‍ത്തകയുമായ നികിത ജേക്കബ്, ശന്തനു എന്നിവര്‍ ചേര്‍ന്നാണെന്ന് ഡല്‍ഹി പൊലീസ് പറയുന്നു. മുംബയില്‍ അഭിഭാഷകയായ നികിതയ്ക്കും ശന്തനുവിനുമെതിരെ ഡല്‍ഹി പൊലീസ് ജാമ്യമില്ല അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട്.
ടൂള്‍കിറ്റ് നിര്‍മിക്കാന്‍ സഹായിച്ചതാണ് നികിതയ്‌ക്കെതിരായ കുറ്റം.
ദിശ ടൂള്‍ കിറ്റിന്റെ എഡിറ്റററാണെന്നും ഇമെയില്‍ അക്കൗണ്ട് ഉണ്ടാക്കിയത് ശന്തനുവാണെന്നും ഡല്‍ഹി പൊലീസ് ജോയിന്റ് കമ്മിഷണര്‍ പ്രേംനാഥ് പറയുന്നു. ഒരു വാട്സാപ് ഗ്രൂപ്പ് ദിശ ഡിലീറ്റ് ചെയ്തതു. അതിനാലാണ് അവര്‍ക്കെതിരേ നടപടി സ്വീകരിച്ചതെന്നും അദ്ദേഹം പറയുന്നു. വിദ്വേഷ പ്രചാരണത്തിനു വേണ്ടിയാണ് ടൂള്‍ കിറ്റുണ്ടാക്കിയതെന്നും പൊലീസ് പറയുന്നു.बोल कि लब आज़ाद हैं तेरे
— Rahul Gandhi (@RahulGandhi) February 15, 2021
बोल कि सच ज़िंदा है अब तक!
वो डरे हैं, देश नहीं!
India won’t be silenced. pic.twitter.com/jOXWdXLUzY
ഖലിസ്ഥാന്‍ അനുകൂല സംഘടനയായ പോയറ്റിക് ജസ്റ്റിസ് ഫൗണ്ടേഷനുമായി മൂവരെയും ബന്ധിപ്പിച്ചത് ഇപ്പോള്‍ കാനഡയിലുള്ള പുനീത് എന്ന സ്ത്രീയാണ്. പോയറ്റിക് ജസ്റ്റിസ് ഫൗണ്ടേഷന്‍ ജനുവരി 11ന് വിളിച്ച വിര്‍ച്വല്‍ യോഗത്തില്‍ നികിതയും ശന്തനുവും സൂം വഴി പങ്കെടുത്തിരുന്നു.
ഈ യോഗത്തിലാണ് പരിപാടികള്‍ ആസൂത്രണം ചെയ്തതെന്നും പൊലീസ് പറഞ്ഞു.डरते हैं बंदूकों वाले एक निहत्थी लड़की से
— Priyanka Gandhi Vadra (@priyankagandhi) February 15, 2021
फैले हैं हिम्मत के उजाले एक निहत्थी लड़की से#ReleaseDishaRavi #DishaRavi#IndiaBeingSilenced
ഡല്‍ഹി പൊലീസ് ഫെബ്രുവരി 11-ന് മുംബയിലെത്തി നികിതയുടെ വീട്ടില്‍ തിരച്ചില്‍ നടത്തിയിരുന്നു.
ഡല്‍ഹി ഹൈക്കോടതിയാണ് നികിതയ്‌ക്കെതിരേ ജാമ്യമില്ലാ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. നികിത ഒളിവിലാണെന്നു പൊലീസ് പറയുന്നു.
ഇവര്‍ മൂവരും ചേര്‍ന്നു തയ്യാറാക്കിയ ടൂള്‍കിറ്റ് ഗ്രേറ്റയ്ക്ക് അയച്ചു കൊടുക്കുകയായിരുന്നു. രാജ്യദ്രോഹം, ക്രിമിനല്‍ ഗൂഢാലോചന, സമൂഹത്തില്‍ ശത്രുതയുണ്ടാക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരം ഫെബ്രുവരി നാലിനാണ് ഡല്‍ഹി പൊലീസ് കേസെടുത്തത്.
ബംഗളൂരു മൗണ്ട് കാര്‍മല്‍ കോളേജിലെ ബിബിഎ വിദ്യാര്‍ഥിനിയാണ് ദിശ. ഡല്‍ഹി പൊലീസ് സൈബര്‍സെല്‍ ശനിയാഴ്ചയാണ് സൊലദേവനഹള്ളിയിലെ വീട്ടില്‍നിന്ന് ദീശയെ ക്‌സ്റ്റഡിയിലെടുത്തത്. രാത്രിതന്നെ അവരെ ഡല്‍ഹിയിലെത്തിച്ചു. പട്യാല ഹൗസ് കോടതിയില്‍ ഹാജരാക്കിയ ദിശയെ മെട്രോപൊളിറ്റന്‍ മജിസ്‌ട്രേട്ട് അഞ്ച് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിടുകയായിരുന്നു.
കോടതി മുറിയില്‍ ദിശ പൊട്ടിക്കരഞ്ഞു. ഒരുഗൂഢാലോചനയിലും പങ്കില്ലെന്നും രേഖയില്‍ രണ്ടുവരി മാത്രമാണ് എഡിറ്റ് ചെയ്ത് ചേര്‍ത്തതെന്നും അവര്‍ പറഞ്ഞു.
ആസൂത്രിതമായി സ്പര്‍ധയും വിദ്വേഷവും പടര്‍ത്താന്‍ ശ്രമിച്ചെന്ന പേരില്‍ ഏതാനും ദിവസംമുമ്പ് ഗ്രേറ്റക്കെതിരെയും ഡല്‍ഹി പൊലീസ് കേസെടുത്തിരുന്നു.Arrest of 21 yr old Disha Ravi is an unprecedented attack on Democracy. Supporting our farmers is not a crime.
— Arvind Kejriwal (@ArvindKejriwal) February 15, 2021
ഗ്രേറ്റയും മറ്റും ഷെയര്‍ ചെയ്ത 'ടൂള്‍കിറ്റ്' രേഖയുമായി ബന്ധപ്പെട്ട സാമൂഹ്യമാധ്യമ അക്കൗണ്ടുകള്‍, ഇ-മെയിലുകള്‍, യുആര്‍എല്ലുകള്‍ തുടങ്ങിയ വിവരങ്ങള്‍ കൈമാറാന്‍ ഗൂഗിളിനും ട്വിറ്ററിനും പൊലീസ് നിര്‍ദേശം നല്‍കിയിരുന്നു. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ദിശയെ അറസ്റ്റുചെയ്തതെന്നാണ് ഡല്‍ഹി പൊലീസ് പറയുന്നത്.
ദിശയെ അറസ്റ്റുചെയ്ത നടപടി അങ്ങേയറ്റം ക്രൂരവും അപലപനീയവുമാണെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ പ്രസ്താവനയില്‍ പറഞ്ഞു. കര്‍ഷകസമരത്തെ പിന്തുണച്ച് ഡിജിറ്റല്‍ ലഘുലേഖ ഫോര്‍വേഡ് ചെയ്തതിന്റെ പേരില്‍ 22കാരിയെ അറസ്റ്റുചെയ്തത് മോഡി സര്‍ക്കാരിന്റെ ഭീതിയാണ് വെളിവാക്കുന്നത്. കേസ് പിന്‍വലിച്ച് ദിശയെ ഉടന്‍ വിട്ടയക്കണമെന്ന് പിബി ആവശ്യപ്പെട്ടു.
കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, പ്രിയങ്ക, പി ചിദംബരം, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ തുടങ്ങിയവരും ദിശയെ അറസ്റ്റുചെയ്ത നടപടിയെ നിശിതമായി വിമര്‍ശിച്ചു.
Keywords: Disha Ravi, Arrest, FArmers Strike, India, Bangalore
COMMENTS