തിരുവനന്തപുരം: സെക്രട്ടേറിയറ്റ് നടയില്‍ സമരം ചെയ്യുന്ന ഉദ്യോഗാര്‍ത്ഥികളുമായി അടിയന്തരമായി ചര്‍ച്ചവേണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ...
തിരുവനന്തപുരം: സെക്രട്ടേറിയറ്റ് നടയില്‍ സമരം ചെയ്യുന്ന ഉദ്യോഗാര്‍ത്ഥികളുമായി അടിയന്തരമായി ചര്‍ച്ചവേണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ്.
മന്ത്രിതലത്തില്‍ ചര്‍ച്ച നടത്തി ഇതുവരെ ഈ വിഷയത്തില്‍ കൈക്കൊണ്ട നടപടികള്‍ വിശദമാക്കണമെന്ന് ഇന്നു ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റ് വ്യക്തമാക്കി. ഉടന്‍ തന്നെ ചര്‍ച്ച നടത്തേണ്ട മന്ത്രിമാരെ തീരുമാനിക്കണമെന്നും സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.
ഉദ്യോഗാര്‍ത്ഥികളുമായി ചര്‍ച്ച നടത്തിയില്ലെങ്കില്‍ തെറ്റിദ്ധാരണ ഉണ്ടാക്കുമെന്നും അത് പ്രതിപക്ഷം ആയുധമാക്കുമെന്നും യോഗം വിലയിരുത്തി. സി.പി.എമ്മിന്റെ പുതിയ നീക്കത്തെ ഉദ്യോഗാര്‍ത്ഥികള്‍ സ്വാഗതം ചെയ്തു.
പാര്‍ട്ടിയുടെ തീരുമാനം വൈകിയെങ്കിലും പ്രതീക്ഷ ഉളവാക്കുന്നുയെന്ന് ഉദ്യോഗാര്‍ത്ഥികള്‍ വ്യക്തമാക്കി. അനുകൂല തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അവര്‍ വ്യക്തമാക്കി. അതേസമയം പാര്‍ട്ടിയുടെ ഈ നിര്‍ദ്ദേശം സര്‍ക്കാര്‍ എങ്ങനെ കൈകാര്യം ചെയ്യും എന്നതാണ് കേരളം ഉറ്റുനോക്കുന്നത്.
Keywords: CPM, PSC rank holders, Government, Ministers
COMMENTS