കോഴിക്കോട്: ഛായാഗ്രാഹകന്‍ പി.എസ് നിവാസ് അന്തരിച്ചു. അര്‍ബുദരോഗം ബാധിച്ച് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. മലയാളം, തമിഴ്, തെലുങ്ക്...
കോഴിക്കോട്: ഛായാഗ്രാഹകന്‍ പി.എസ് നിവാസ് അന്തരിച്ചു. അര്‍ബുദരോഗം ബാധിച്ച് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. മലയാളം, തമിഴ്, തെലുങ്ക് എന്നീ ഭാഷകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള അദ്ദേഹത്തിന്റെ ആദ്യ ചിത്രം നിഴല്‍ ആണ്.
1977 ല്‍ പുറത്തിറങ്ങിയ മോഹിനിയാട്ടം എന്ന ചിത്രത്തിലൂടെ ദേശീയ പുരസ്‌കാരം നേടിയിട്ടുണ്ട്. സത്യത്തിന്റെ നിഴലില്‍, മധുരം തിരുമധുരം, സിന്ദൂരം, ശംഖുപുഷ്പം, രാജപരമ്പര, സൂര്യകാന്തി, പല്ലവി, രാജന്‍ പറഞ്ഞ കഥ, വെല്ലുവിളി, ലിസ, സര്‍പ്പം എന്നിവയാണ് മലയാളത്തില്‍ അദ്ദേഹം പ്രവര്‍ത്തിച്ച പ്രധാനപ്പെട്ട ചിത്രങ്ങള്‍.
Keywords: Cinematographer, P.S Nivas, Malayalam, Tamil, Telungu movies
COMMENTS