ന്യൂഡല്‍ഹി: കേരളത്തിലേക്ക് പ്രത്യേകസംഘത്തെ അയച്ച് കേന്ദ്രസര്‍ക്കാര്‍. കേരളത്തില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് ന...
ന്യൂഡല്‍ഹി: കേരളത്തിലേക്ക് പ്രത്യേകസംഘത്തെ അയച്ച് കേന്ദ്രസര്‍ക്കാര്‍. കേരളത്തില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് നടപടി. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ നേതൃത്വം നല്‍കുന്ന സംഘത്തിന്റെ ചുമതല സംസ്ഥാന സര്‍ക്കാരുമായി ചേര്‍ന്ന് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തലാണ്.
ഡല്‍ഹി ലേഡി ഹാര്‍ഡിങ് മെഡിക്കല്‍ കോളേജിലെയും ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ തിരുവനന്തരുരത്തെ റീജിയണല്‍ ഓഫീസിലെ വിദഗ്ദ്ധരും അടങ്ങുന്നതാണ് സംഘം. കേരളത്തിനു പുറമെ കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന മഹാരാഷ്ട്രയിലും കേന്ദ്ര സര്‍ക്കാര്‍ ആരോഗ്യപ്രവര്‍ത്തകുടെ സംഘത്തെ അയയ്ക്കും.
Keywords: Central team, Kerala, Covid - 19, Maharashtra
COMMENTS