ന്യൂഡല്‍ഹി : കേന്ദ്രസര്‍ക്കാരിന്റെ കൃഷി നിയമങ്ങള്‍ക്കെതിരേ സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് അനുഭാവമറിയിച്ച സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്...
ന്യൂഡല്‍ഹി : കേന്ദ്രസര്‍ക്കാരിന്റെ കൃഷി നിയമങ്ങള്‍ക്കെതിരേ സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് അനുഭാവമറിയിച്ച സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ ത്യുന്‍ബെര്‍ഗിനെതിരേ ഡല്‍ഹി പൊലീസ് കേസെടുത്തു.
രാജ്യദ്രോഹം ഉള്‍പ്പെടെ വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്. കര്‍ഷക സമരവുമായി ബന്ധപ്പെട്ട് ഗ്രെറ്റ ത്യുന്‍ബെര്‍ഗ് നടത്തിയ ട്വീറ്റുകളുടെ പേരിലാണ് കേസെടുത്തിരിക്കുന്നത്.
പോപ് ഗായിക റിഹാനയും കര്‍ഷക സമരത്തെ പിന്തുണച്ച് ട്വീറ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഗ്രെറ്റ ചൊവ്വാഴ്ച ആദ്യം ട്വീറ്റ് ചെയ്തത്. ഇതിനു പിന്നാലെ വ്യാഴാഴ്ച സമരത്തിനു പിന്തുണ അറിയിക്കാന്‍ സഹായകമായ ടൂള്‍ കിറ്റും അവര്‍ ട്വീറ്റിലൂടെ പുറത്തുവിട്ടിരുന്നു. ഇതോടെയാണ് കേന്ദ്ര സര്‍ക്കാര്‍ കേസെടുക്കാന്‍ ഡല്‍ഹി പൊലീസിനു നിര്‍ദ്ദേശം കൊടുത്തത്.
ആഗോളതലത്തില്‍ കര്‍ഷക സമരത്തിന് എങ്ങനെയെല്ലാം പിന്തുണയേകാമെന്നും പ്രതിഷേധിക്കാമെന്നും ടൂള്‍കിറ്റ് വിശദീകരിക്കുന്നു. അടുത്തുള്ള ഇന്ത്യന്‍ എംബസി, മാധ്യമ സ്ഥാപനങ്ങള്‍, പ്രാദേശിക സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ഫെബ്രുവരി 13, 14 തിയതികളില്‍ പ്രതിഷേധിക്കാനും ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയകളില്‍ പങ്കുവയ്ക്കാനും ടൂള്‍ കിറ്റ് ഉപയോഗപ്പെടുത്തണമെന്നും അവര്‍ പറഞ്ഞിരുന്നു. ഇതോടെയാണ് കേന്ദ്രം കേസെടുക്കാന്‍ തീരുമാനിച്ചത്.
Keywords: Greta Thunberg, India, Case, Farmer Strike
COMMENTS