കണ്ണൂര്‍: പ്രതിപക്ഷ നേതാവ് നയിക്കുന്ന ഐശ്വര്യ കേരള യാത്രയില്‍ പങ്കെടുത്തവര്‍ക്കെതിരെ കൂട്ടകേസ്. കണ്ണൂര്‍ ഡി.സി.സി പ്രസിഡന്റ് സതീശന്‍ പാച്ച...
കണ്ണൂര്‍: പ്രതിപക്ഷ നേതാവ് നയിക്കുന്ന ഐശ്വര്യ കേരള യാത്രയില്‍ പങ്കെടുത്തവര്‍ക്കെതിരെ കൂട്ടകേസ്. കണ്ണൂര്‍ ഡി.സി.സി പ്രസിഡന്റ് സതീശന്‍ പാച്ചേനി ഉള്‍പ്പടെ 26 യു.ഡി.എഫ് നേതാക്കള്‍ക്കും നാനൂറോളം പ്രവര്‍ത്തകര്‍ക്കുമെതിരെയാണ് കേസ്.
ഇവര്‍ക്കെതിരെ കണ്ണൂര്‍, തളിപ്പറമ്പ് പൊലീസാണ് കേസെടുത്തത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ കൂട്ടംകൂടി എന്നതാണ് കേസിനടിസ്ഥാനം. ഇനിയും മുന്നോട്ട് സ്വീകരണം നല്‍കുന്ന എല്ലാ സ്ഥലങ്ങളിലെ പൊലീസ് സ്റ്റേഷനുകളിലും ഇവര്‍ക്കെതിരെ കേസെടുക്കുമെന്നാണ് സൂചന.
അതേസമയം തങ്ങള്‍ക്കെതിരെയുള്ള കേസ് രാഷ്ട്രീയപ്രേരിതമാണെന്ന് സതീശന്‍ പാച്ചേനിയും ഈ യാത്രയ്ക്കുള്ള ജനപിന്തുണ തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് പ്രതിപക്ഷനേതാവും വ്യക്തമാക്കി.
Keywords: Aishwaraya Kerala yathra, Case, U.D.F, Police
COMMENTS