തിരുവനന്തപുരം: ദേശീയ ഗെയിംസ് മെഡല്‍ ജേതാക്കള്‍ക്ക് ജോലി നല്‍കാന്‍ തീരുമാനിച്ച് മന്ത്രിസഭ. 2015 ലെ ദേശീയ ഗെയിംസില്‍ വെള്ളി, വെങ്കല മെഡലുകള്...
തിരുവനന്തപുരം: ദേശീയ ഗെയിംസ് മെഡല്‍ ജേതാക്കള്‍ക്ക് ജോലി നല്‍കാന്‍ തീരുമാനിച്ച് മന്ത്രിസഭ. 2015 ലെ ദേശീയ ഗെയിംസില്‍ വെള്ളി, വെങ്കല മെഡലുകള്‍ നേടിയ കായിക താരങ്ങള്‍ക്കാണ് ജോലി ലഭിക്കുന്നത്.
ജോലി ലഭിക്കാത്തതിനെ തുടര്‍ന്ന് കായികതാരങ്ങള്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ സമരത്തിലായിരുന്നു.
എന്നാല്‍ ഇന്നത്തെ മന്ത്രിസഭായോഗത്തില്‍ അനുകൂല തീരുമാനമുണ്ടാകുമെന്നുള്ള കായികമന്ത്രിയുടെ ഓഫീസിലെ അറിയിപ്പിനെ തുടര്‍ന്ന് അവര്‍ ഇന്നലെ സമരം അവസാനിപ്പിക്കുകയായിരുന്നു.
തല മുണ്ഡനം ചെയ്ത് വ്യത്യസ്ത രീതിയിലുള്ള സമരരീതിയായിരുന്നു കായികതാരങ്ങളുടേത്.
പൊലീസ്, വിദ്യാഭ്യാസം, കാംകോ എന്നിവിടങ്ങളില്‍ നാനൂറോളം പുതിയ തസ്തിക സൃഷിടിക്കാനും മന്ത്രിസഭ തീരുമാനിച്ചു. പൊലീസില്‍ പുതിയ ബറ്റാലിയന്‍ രൂപീകരിക്കാനും മന്ത്രിസഭായോഗത്തില്‍ തീരുമാനമായി.
Keywords: Cabinet decisions, Sports, Job, POlice
COMMENTS