ന്യൂഡല്‍ഹി: സമരമുറയില്‍ മാറ്റംവരുത്തി കര്‍ഷകസംഘടനകള്‍. ഇന്ന് രാജ്യവ്യാപകമായി ട്രെയില്‍ തടയാന്‍ തീരുമാനിച്ച് കര്‍ഷകര്‍. പഞ്ചാബ്, ഹരിയാന, ഉത...
ന്യൂഡല്‍ഹി: സമരമുറയില്‍ മാറ്റംവരുത്തി കര്‍ഷകസംഘടനകള്‍. ഇന്ന് രാജ്യവ്യാപകമായി ട്രെയില്‍ തടയാന്‍ തീരുമാനിച്ച് കര്‍ഷകര്‍. പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലാണ് പ്രധാനമായും ട്രെയിന്‍ തടയല്‍ നടക്കുന്നത്.
കിസാന്‍മോര്‍ച്ചയുടെ നേതൃത്വത്തില്‍ ഇന്ന് ഉച്ചയ്ക്ക് 12 മണി മുതല്‍ വൈകിട്ട് നാലുമണി വരെയാണ് ട്രെയിന്‍ തടയല്‍. കേരളത്തിനെ സമരത്തില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ട്രെയിന്‍ തടയലിന് മുന്നോടിയായി ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കനത്ത പൊലീസ് സുരക്ഷ ഒരുക്കിയിട്ടുണ്ട്.
കഴിഞ്ഞ ആഴ്ച നടന്ന റോഡ് ഉപരോധത്തിനുശേഷം രാജ്യവ്യാപക പ്രക്ഷോഭം ശക്തിപ്പെടുത്തുമെന്ന് കര്‍ഷകസംഘടനകള്‍ അറിയിച്ചിരുന്നു. അതേസമയം സമരം സമാധാനപരമായിരിക്കുമെന്ന് കര്‍ഷകസംഘടനകള്‍ അറിയിച്ചു.
Keywords: Farmers strike, Train, All India, Police
COMMENTS