കോഴിക്കോട്: സ്വര്‍ണം കള്ളടത്തു കേസ് അന്വേഷണത്തിന് ചുക്കാന്‍ പിടിച്ചിരുന്ന കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണര്‍ സുമീത് കുമാറിന് കാറില...
കോഴിക്കോട്: സ്വര്‍ണം കള്ളടത്തു കേസ് അന്വേഷണത്തിന് ചുക്കാന്‍ പിടിച്ചിരുന്ന കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണര്‍ സുമീത് കുമാറിന് കാറില്‍ പിന്തുടര്‍ന്ന് അപായപ്പെടുത്താന്‍ ശ്രമം.
കല്‍പ്പറ്റയില്‍ കസ്റ്റംസ് പ്രിവന്റീവ് യൂണിറ്റിന്റെ ഉദ്ഘാടനത്തിനു ശേഷം വിമാനത്താവളത്തിലേക്കു പോകുന്ന വഴിയാണ് നാലു കാറില്‍ പിന്തുടര്‍ന്ന് ആക്രമിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് സുമീത് കുമാര്‍ പറഞ്ഞു. തന്നെ അപായപ്പെടുത്താന്‍ ശ്രമിച്ചുവെന്നും അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ കുറിച്ചിട്ടുണ്ട്. പൊലീസിലും പരാതി കൊടുത്തിട്ടുണ്ട്.
മുക്കത്തു വച്ചാണ് വാഹനങ്ങള്‍ പിന്തുടരുന്നത് ശ്രദ്ധയില്‍പ്പെട്ടത്. സുമീത് കുമാറിന്റെ വാഹനത്തിനു മുന്നിലും പിന്നിലുമായി രണ്ടു വാഹനങ്ങള്‍ വീതമാണ് പിന്തുടര്‍ന്നത്. കുറച്ചു ദൂരം കഴിഞ്ഞു നാല് വാഹനങ്ങളും സുമീത് കുമാറിന്റെ കാറിനു പിന്നിവേക്കു മാറി കൊണ്ടോട്ടി വരെ പിന്തുടര്‍ന്നു.
സുമീത്കുമാറിന്റെ വാഹനം കൊണ്ടോട്ടിയില്‍നിന്ന് കരിപ്പൂരിലേക്കു തിരിഞ്ഞു. ഇതോടെ പിന്തുടര്‍ന്ന വാഹനങ്ങള്‍ കടന്നുപോയി. ഈ സംഭവത്തെ കുറിച്ച് കസ്റ്റംസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എറണാകുളം രജിസ്‌ട്രേഷനിലുള്ള ഈ വാഹനങ്ങള്‍ ഒരാഴ്ച മുന്‍പ് നീലേശ്വരം, കൊടുവള്ളി സ്വദേശികള്‍ വാങ്ങിയതായി കണ്ടെത്തിയിട്ടുണ്ട്.
സുമീത് കുമാറിനുനേരെ കൊച്ചിയില്‍വച്ച് രണ്ടുതവണയും തിരുവനന്തപുരത്തുവച്ച് ഒരു തവണയും ഇതുപോലെ വാഹനങ്ങള്‍ പിന്തുടര്‍ന്നിരുന്നു.
COMMENTS