തിരുവനന്തപുരം: ബി.ജെ.പി അഖിലേന്ത്യാ അദ്ധ്യക്ഷന്‍ ജെ.പി നഡ്ഡ കേരളത്തില്‍. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി കേരളത്തിലെത്തിയ അദ്ദേഹത്തിന് വിമ...
തിരുവനന്തപുരം: ബി.ജെ.പി അഖിലേന്ത്യാ അദ്ധ്യക്ഷന്‍ ജെ.പി നഡ്ഡ കേരളത്തില്‍. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി കേരളത്തിലെത്തിയ അദ്ദേഹത്തിന് വിമാനത്താവളത്തില്‍ വന്‍ സ്വീകരണമാണ് ബി.ജെ.പി പ്രവര്‍ത്തകര്‍ നല്‍കിയത്.
നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി പ്രവര്‍ത്തകരെ ഊര്‍ജ്ജസ്വലരാക്കാനുള്ള പരിപാടിയുടെ മുന്നോടിയായാണ് അദ്ദേഹത്തിന്റെ കേരള സന്ദര്‍ശനം.
ഇന്ന് പാര്‍ട്ടിയുടെ യോഗത്തിലും മറ്റ് യോഗങ്ങളെയും അഭിസംബോധന ചെയ്യുന്ന അദ്ദേഹം വ്യാഴാഴ്ച തൃശൂരില്‍ നടക്കുന്ന യോഗത്തിലും പങ്കെടുക്കും.
ഇന്ന് വൈകുന്നേരം നടക്കുന്ന യോഗത്തില്‍ നടന്‍ കൃഷ്ണകുമാര്‍ അടക്കമുള്ള പ്രമുഖര്‍ക്ക് അദ്ദേഹം പാര്‍ട്ടി അംഗത്വം നല്‍കുമെന്നും റിപ്പോര്‍ട്ടുണ്ട്.
Kerala: BJP leader, JP Nadda, Kerala
COMMENTS