തിരുവനന്തപുരം: വിശ്വപ്രസിദ്ധമായ ആറ്റുകാല്‍ പൊങ്കാല ഇന്ന്. ചരിത്രത്തിലാദ്യമായി ഇത്തവണത്തെ പൊങ്കാല ക്ഷേത്രത്തിനുള്ളില്‍ മാത്രമായി ഒതുങ്ങുന്ന...
തിരുവനന്തപുരം: വിശ്വപ്രസിദ്ധമായ ആറ്റുകാല്‍ പൊങ്കാല ഇന്ന്. ചരിത്രത്തിലാദ്യമായി ഇത്തവണത്തെ പൊങ്കാല ക്ഷേത്രത്തിനുള്ളില്‍ മാത്രമായി ഒതുങ്ങുന്നു. കോവിഡ് പശ്ചാത്തലത്തില്‍ ഇത്തവണത്തെ പൊങ്കാല വീടുകളില്‍ മാത്രം മതിയെന്ന് തീരുമാനിക്കുകയായിരുന്നു.
ഭക്തര്‍ക്ക് സ്വന്തം വീടുകളില്‍ പതിവു രീതിയില്‍ പൊങ്കാല ഇടാം. രാവിലെ 10.50 ന് ക്ഷേത്രത്തിലെ പൊങ്കാലയടുപ്പില്‍ തീപകര്‍ന്ന ശേഷം പണ്ടാരയടുപ്പില്‍ അഗ്നിതെളിക്കും. വൈകിട്ട് 3.40 നാണ് പൊങ്കാല നിവേദ്യം. പൊതുസ്ഥലത്ത് പൊങ്കാലയിടരുതെന്ന് സര്‍ക്കാരും ക്ഷേത്രഭാരവാഹികളും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
Keywords: Attukal ponkala, Today, Covid, Temple
COMMENTS