കൊച്ചി: 25 വര്‍ഷങ്ങള്‍ക്കു ശേഷം അരവിന്ദ് സ്വാമി വീണ്ടും മലയാളത്തിലേക്ക്. തീവണ്ടിയുടെ സംവിധായകന്‍ പി.ഫെല്ലിനിയുടെ ഒറ്റ് എന്ന പേരിട്ടിരിക്കുന്...
കൊച്ചി: 25 വര്‍ഷങ്ങള്‍ക്കു ശേഷം അരവിന്ദ് സ്വാമി വീണ്ടും മലയാളത്തിലേക്ക്. തീവണ്ടിയുടെ സംവിധായകന്‍ പി.ഫെല്ലിനിയുടെ ഒറ്റ് എന്ന പേരിട്ടിരിക്കുന്ന ചിത്രത്തിലൂടെയാണ് അരവിന്ദ് സ്വാമി വീണ്ടുമെത്തുന്നത്. കുഞ്ചാക്കോ ബോബനാണ് മറ്റൊരു പ്രധാന കഥാപാത്രം.
1996 ല്‍ പുറത്തിറങ്ങിയ അന്തരിച്ച നടി ശ്രീദേവി നായികയായ ഭരതന്‍ ചിത്രം ദേവരാഗത്തിലാണ് അരവിന്ദ് സ്വാമി അവസാനമായി വേഷമിട്ടത്. ഓഗസ്റ്റ് സിനിമയുടെ ബാനറില്‍ ഷാജി നടേശനും നടന്‍ ആര്യയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
ഫെബ്രുവരി 27 ന് ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിന്റെ ലൊക്കേഷന്‍ മുംബൈ, ഗോവ, മംഗളൂരു എന്നിവിടങ്ങളിലായിരിക്കും.
Keywords: Aravind Swami, Otte, Kunchacko Boban, 1996
COMMENTS