കൊച്ചി: താരസംഘടനയായ എ.എം.എം.എയുടെ ആസ്ഥാന മന്ദിരം കൊച്ചിയില്‍ ഉദ്ഘാടനം ചെയ്തു. താരരാജാക്കന്മാരായ മമ്മൂട്ടിയും മോഹന്‍ലാലും ചേര്‍ന്നാണ് ഉദ്...
കൊച്ചി: താരസംഘടനയായ എ.എം.എം.എയുടെ ആസ്ഥാന മന്ദിരം കൊച്ചിയില്‍ ഉദ്ഘാടനം ചെയ്തു. താരരാജാക്കന്മാരായ മമ്മൂട്ടിയും മോഹന്‍ലാലും ചേര്‍ന്നാണ് ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു ചടങ്ങുകള്‍.
കലൂര്‍ - ദേശാഭിമാനി റോഡില്‍ അഞ്ചു നിലകളിലായി നിര്‍മ്മിച്ച ഈ മന്ദിരത്തിലാകും ഇനിമുതല്‍ അമ്മയുടെ യോഗവും മറ്റും നടക്കുന്നത്. 10 കോടിയാണ് ഈ കെട്ടിടത്തിന്റെ നിര്‍മ്മാണ ചെലവ്.
ഒന്നാം നിലയില്‍ അമ്മ പ്രസിഡന്റ് മോഹന്‍ലാലിനും സെക്രട്ടറി ഇടവേള ബാബുവിനും ഉള്ള മുറികളും ലൈബ്രററിയും സജ്ജീകരിച്ചിരിക്കുന്നു.
രണ്ടാം നിലയില്‍ കോണ്‍ഫറന്‍സ് ഹാള്‍, മൂന്നാം നിലയില്‍ മാധ്യമസമ്മേളനങ്ങള്‍ക്കുള്ള ഹാള്‍, നാലാം നിലയില്‍ അമ്മയിലെ അംഗങ്ങള്‍ക്ക് സംവിധായകരുമായും മറ്റും കൂടിക്കാഴ്ച നടത്താനുള്ള കാബിന്‍, അഞ്ചാം നിലയില്‍ വിശാലമായ കഫറ്റേരിയ എന്നിങ്ങനെയാണ് സജ്ജീകരിച്ചിരിക്കുന്നത്.
Keywords: AMMA, New Office, Kochi, Inaguration
COMMENTS