ന്യൂയോര്‍ക്ക്: അമേരിക്കന്‍ നടനും സംവിധായകനുമായ ഡസ്റ്റിന്‍ ഡൈമണ്ട് (44) അന്തരിച്ചു. അര്‍ബുദരോഗബാധിതനായി ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച പുലര...
ന്യൂയോര്‍ക്ക്: അമേരിക്കന്‍ നടനും സംവിധായകനുമായ ഡസ്റ്റിന്‍ ഡൈമണ്ട് (44) അന്തരിച്ചു. അര്‍ബുദരോഗബാധിതനായി ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം.
ദ പ്രൈസ് ഓഫ് ലൈഫ് എന്ന ചിത്രത്തിലൂടെ അഭിനയജീവിതം ആരംഭിച്ച ഡസ്റ്റിന്‍ തുടര്‍ന്ന് ലോങ്‌ഷോട്ട്, മേയ്ഡ് തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ധിക്കപ്പെട്ടു.
അമേരിക്കന്‍ പ്ലേഹൗസ്, ഇറ്റ് ഈസ് എ ലിവിങ്, യോഗീസ് ഗ്രേറ്റ് എസ്‌കേപ്പ്, സേവ്ഡ് ബൈ ദ ബെല്‍ തുടങ്ങിയ ടിവി സീരിയലുകളിലൂടെയും നിരവധി റിയാലിറ്റി ഷോകളില്‍ അവതാരകനായും മത്സരാര്‍ത്ഥിയായും ഡസ്റ്റിന്‍ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.
Keywords: American actor, Dustin Diamond, Passes away, Cancer
COMMENTS