തിരുവനന്തപുരം: വാഹനരജിസ്‌ട്രേഷനും ഡ്രൈവിങ് ലൈസന്‍സിനും ആധാര്‍ നിര്‍ബന്ധിത തിരിച്ചറിയല്‍ രേഖയാക്കാനൊരുങ്ങി സര്‍ക്കാര്‍. ഓണ്‍ലൈന്‍ സേവനങ്ങള്...
തിരുവനന്തപുരം: വാഹനരജിസ്‌ട്രേഷനും ഡ്രൈവിങ് ലൈസന്‍സിനും ആധാര്‍ നിര്‍ബന്ധിത തിരിച്ചറിയല്‍ രേഖയാക്കാനൊരുങ്ങി സര്‍ക്കാര്‍. ഓണ്‍ലൈന്‍ സേവനങ്ങള്‍ സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ നടപടിയാണിത്. ഇതു സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനസര്‍ക്കാരുകളുടെയും പൊതുജനങ്ങളുടെയും അഭിപ്രായം തേടി.
ബിനാമി പേരുകള്‍ ഉപയോഗിച്ച് വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതും വ്യാജരേഖകള്‍ ഉപയോഗിച്ച് ഡ്രൈവിങ് ലൈസന്‍സ് നേടുന്നതും തടയുന്നതിന്റെ ഭാഗമായാണ് നടപടി. ആധാര്‍ വിവരങ്ങള്‍ വാഹന രജിസ്‌ട്രേഷന്‍ വെബ്‌സൈറ്റായ വാഹന്‍സാരഥിയുമായും പങ്കിടും.
നിലവില്‍ വാഹനങ്ങളുടെ ഉടമസ്ഥാവകാശ കൈമാറ്റത്തിനുള്ള നടപടിക്രമങ്ങളില്‍ ഉടമയ്ക്ക് ലഭിക്കുന്ന എസ്.എം.എസിലെ ഒറ്റത്തവണ പാസ്‌വേഡില്‍ സുരക്ഷ ഉറപ്പിക്കാന്‍ കഴിയാത്തതും മറ്റുമുള്ള സുരക്ഷാവീഴ്ചകള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് കേന്ദ്രസര്‍ക്കാര്‍ നടപടി.
Keywords: Adhar, Vehicle registration, Driving license, Central government
COMMENTS