കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്നുള്ള ഹര്‍ജി തള്ളി വിചാരണ കോടതി. നടന്‍ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമ...
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്നുള്ള ഹര്‍ജി തള്ളി വിചാരണ കോടതി. നടന്‍ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നു എന്നുള്ള പ്രോസിക്യൂഷന്റെ വാദം വിചാരണ കോടതി തള്ളുകയായിരുന്നു.
നടന്‍ നേരിട്ട് സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചതിന് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. സിനിമാ മേഖലയില്‍ നിന്നടക്കമുള്ള സാക്ഷികളെ ദിലീപ് സ്വാധീനിക്കാന്‍ ശ്രമിച്ചു എന്നുള്ള പ്രോസിക്യൂഷന്റെ വാദം കോടതി തള്ളുകയായിരുന്നു.
നേരത്തെ ഹൈക്കോടതി സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുത് എന്ന നിര്‍ദ്ദേശത്തോടെയാണ് ദിലീപിന് ജാമ്യം അനുവദിച്ചത്. അതിനാല്‍ തന്നെ ഇതേ ആവശ്യവുമായി പ്രോസിക്യൂഷന് ഹൈക്കോടതിയെ സമീപിക്കാനാകും.
Keywords: actress attacked case, Dileep, Bail
COMMENTS