ചെന്നൈ: നടന്‍ മാധവന് ഡോക്ടര്‍ ഓഫ് ലെറ്റേഴ്‌സ് അംഗീകാരം. കലയ്ക്കും സിനിമയ്ക്കും നല്‍കിയ സംഭാവനകള്‍ മാനിച്ചാണ് അംഗീകാരം. ഡി.വൈ പട്ടീല്‍ എജ്യ...
ചെന്നൈ: നടന്‍ മാധവന് ഡോക്ടര്‍ ഓഫ് ലെറ്റേഴ്‌സ് അംഗീകാരം. കലയ്ക്കും സിനിമയ്ക്കും നല്‍കിയ സംഭാവനകള്‍ മാനിച്ചാണ് അംഗീകാരം. ഡി.വൈ പട്ടീല്‍ എജ്യൂക്കേഷന്‍ സൊസൈറ്റിയുടെ ഒമ്പതാമത് കോണ്‍വെക്കേഷന്‍ ചടങ്ങിലാണ് അദ്ദേഹത്തെ ആദരിച്ചത്.
പുതിയ വെല്ലിവിളികള്‍ നിറഞ്ഞ പ്രോജക്റ്റുകള്‍ തിരഞ്ഞെടുക്കാന്‍ ഈ ആദരം തന്നെ പ്രേരിപ്പിക്കുന്നുയെന്ന് മാധവന്‍ ചടങ്ങില്‍ വ്യക്തമാക്കി.
പഠനത്തിലും കഴിവ് തെളിയിച്ച ആളാണ് മാധവന്‍. മികച്ച എന്‍.സി.സി കേഡറ്റുമായിരുന്നു. പബ്ലിക് സ്പീക്കിങ്ങില്‍ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. ജപ്പാനില്‍ നടന്ന യങ് ബിസിനസ്‌മെന്‍ കോണ്‍ഫറന്‍സില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുകയും ചെയ്തിട്ടുണ്ട്.
Keywords: Actor Madhavan, Doctors of letters award, N.C.C
COMMENTS