കല്‍പ്പറ്റ: വയനാട്ടിലെ മേപ്പാടിയില്‍ റിസോര്‍ട്ടില്‍ വച്ച് യുവതിയെ കാട്ടാന ചവിട്ടി കൊന്ന സംഭവത്തില്‍ റിസോര്‍ട്ട് ഉടമകള്‍ അറസ്റ്റില്‍. റിസോര...
കല്‍പ്പറ്റ: വയനാട്ടിലെ മേപ്പാടിയില്‍ റിസോര്‍ട്ടില്‍ വച്ച് യുവതിയെ കാട്ടാന ചവിട്ടി കൊന്ന സംഭവത്തില്‍ റിസോര്‍ട്ട് ഉടമകള്‍ അറസ്റ്റില്‍. റിസോര്‍ട്ട് അനുമതിയില്ലാതെ പ്രവര്‍ത്തിപ്പിച്ചതിനാണ് അറസ്റ്റ്. റിസോര്‍ട്ട് ഉടമകളായ റിയാസ്, സുനീര്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ശനിയാഴ്ച രാത്രിയിലാണ് ഇരുപത്തിയാറുകാരിയായ കണ്ണൂര്‍ സ്വദേശിനി ഷഹാനയെ റിസോര്‍ട്ടില്‍ വച്ച് കാട്ടാന ചവിട്ടിക്കൊന്നത്. ഇതേതുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ റിസോര്‍ട്ടിനും ഹോംസ്‌റ്റേയ്ക്കും ലൈസന്‍സ് ഇല്ലെന്നു കണ്ടെത്തി അടച്ചുപൂട്ടിച്ചിരുന്നു.
Keywords: Wayanad, Elephant attack, Arrest, Resort
COMMENTS