ന്യൂഡല്‍ഹി: കോവിഡ് 19 മഹാമാരിക്കെതിരെയുള്ള തുടര്‍ച്ചയായ പോരാട്ടത്തിനുള്ള പിന്തുണ മാനിച്ച് ഇന്ത്യയ്ക്കും പ്രധാനമന്ത്രിക്കുമുള്ള നന്ദി അറിയി...
ന്യൂഡല്‍ഹി: കോവിഡ് 19 മഹാമാരിക്കെതിരെയുള്ള തുടര്‍ച്ചയായ പോരാട്ടത്തിനുള്ള പിന്തുണ മാനിച്ച് ഇന്ത്യയ്ക്കും പ്രധാനമന്ത്രിക്കുമുള്ള നന്ദി അറിയിച്ച് ലോകാരോഗ്യ സംഘടന.
ബ്രസീല്‍, മൊറോക്കോ എന്നീ രാജ്യങ്ങളിലേക്കും ദക്ഷിണാഫ്രിക്കയിലേക്കും മറ്റ് അയല്‍രാജ്യങ്ങളിലേക്കും ഇന്ത്യ കോവിഡ് വാക്‌സിന്‍ കയറ്റി അയയ്ക്കുന്നത് മാനിച്ചാണ് ലോകാരോഗ്യ സംഘടന നന്ദി അറിയിച്ചത്.
കോവിഡിനെതിരെയുള്ള തുടര്‍ച്ചയായ പിന്തുണയ്ക്ക് നന്ദിയെന്നും ഇനിയും ഒന്നിച്ചുനിന്ന് അറിവുകള്‍ പങ്കുവയ്ക്കണമെന്നും എങ്കിലേ ജീവിതവും ജീവനും രക്ഷിക്കാനാവൂ എന്നാണ് ലോകാരോഗ്യ സംഘടനയുടെ ട്വീറ്റ്.
Keywords: WHO, India, Covid - 19, Tweet, Thanks
COMMENTS