തിരുവനന്തപുരം: വാളയാറില്‍ സഹോദരിമാരായ കുട്ടികള്‍ പീഡനത്തിനിരയായി മരിച്ച കേസ് സി.ബി.ഐയ്ക്ക് വിടാന്‍ സര്‍ക്കാര്‍ തീരുമാനം. ഇതു സംബന്ധിച്ച് മുഖ...
തിരുവനന്തപുരം: വാളയാറില്‍ സഹോദരിമാരായ കുട്ടികള്‍ പീഡനത്തിനിരയായി മരിച്ച കേസ് സി.ബി.ഐയ്ക്ക് വിടാന്‍ സര്‍ക്കാര്‍ തീരുമാനം. ഇതു സംബന്ധിച്ച് മുഖ്യമന്ത്രി ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കി. ഉടന്‍ തന്നെ ഇതു സംബന്ധിച്ച വിജ്ഞാപനം ഇറക്കും.
കഴിഞ്ഞ ദിവസം ഈ കേസിലെ പ്രതികളെ പാലക്കാട് പോക്‌സോ കോടതി വെറുതെ വിട്ട വിധി ഹൈക്കോടതി റദ്ദാക്കുകയും പുനര്‍വിചാരണയ്ക്ക് ഉത്തരവിടുകയും ചെയ്തിരുന്നു. കേസ് സി.ബി.ഐയ്ക്ക് വിടണമെന്ന് മരിച്ച കുട്ടികളുടെ മാതാപിതാക്കളും ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ടിരുന്നു.
Keywords: Walayar case, CBI, Govenment, Highcourt
COMMENTS