കൊച്ചി: നിര്‍മാണം പൂര്‍ത്തിയായിട്ടും ഉദ്ഘാടകരെ കാത്തുകിടന്നു ജനത്തിന്റെ ക്ഷമ പരീക്ഷിച്ചതിനൊടുവില്‍ വൈറ്റില മേല്‍പ്പാലം തുറന്നു. വൈറ്റില, കു...
കൊച്ചി: നിര്‍മാണം പൂര്‍ത്തിയായിട്ടും ഉദ്ഘാടകരെ കാത്തുകിടന്നു ജനത്തിന്റെ ക്ഷമ പരീക്ഷിച്ചതിനൊടുവില്‍ വൈറ്റില മേല്‍പ്പാലം തുറന്നു.
വൈറ്റില, കുണ്ടന്നൂര്‍ ജങ്ഷനുകളില്‍ നിര്‍മിച്ച മേല്‍പ്പാലങ്ങളില്‍ വൈറ്റില മേല്‍പ്പാലം മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്തത്. 11 മണിയോടെ കുണ്ടന്നൂര്‍ മേല്‍പ്പാലം തുറക്കും.
വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് രാവിലെ 9.30ന് മുഖ്യമന്ത്രി വൈറ്റില മേല്‍പ്പാലം തുറന്നതായി പ്രഖ്യാപിച്ചത്. പൊതുമരാമത്തു മന്ത്രി ജി സുധാകരനായിരുന്നു അധ്യക്ഷനായി.
ഏറെ തിരക്കേറിയ ഗതാഗതകുരുക്കുള്ള ഒരു പ്രദേശമാണ് വൈറ്റില. മണിക്കൂറില്‍ പതിനയ്യായിരത്തിലധികം വാഹനങ്ങള്‍ കടന്നുപോകുന്ന വൈറ്റിലയില്‍ മേല്‍പ്പാലം തുറക്കുന്നതോടെ ഇതിനൊരു പരിഹാരമാകുകയാണെന്നാണ് പാലം ഉദ്ഘാടനം ചെയ്തുകൊണ്ട് പിണറായി വിജയന്‍ പറഞ്ഞത്.
ദേശീയപാത 66ല്‍ ആലുവ, ആലപ്പുഴ ഭാഗത്തേക്കുള്ള യാത്രക്കാര്‍ക്ക് യാത്ര ഇതോടെ എളുപ്പമാവും. എറണാകുളം നഗരത്തിലേക്കും തൃപ്പൂണിത്തുറ ഭാഗത്തേക്കും വൈറ്റില ഹബ്ബിലേക്കുമുള്ള യാത്രയും ഇതോടെ സൗകര്യപ്രദമാകും.
152.81 കോടി രൂപ കിഫ്ബി ഫണ്ടിലൂടെ ചെലവിട്ടാണ് പാലങ്ങള്‍ നിര്‍മിച്ചത്. പാലത്തില്‍ ടോള്‍ പിരിവ് ഉണ്ടാവില്ല.
COMMENTS