ബംഗളൂരു: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ തോഴി വി.കെ.ശശികല ജയില്‍മോചിതയായി. അനധികൃത സ്വത്തു സമ്പാദന കേസില്‍ നാലു വര്‍ഷമായി ബംഗളൂരു...
ബംഗളൂരു: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ തോഴി വി.കെ.ശശികല ജയില്‍മോചിതയായി. അനധികൃത സ്വത്തു സമ്പാദന കേസില്‍ നാലു വര്‍ഷമായി ബംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലിലായിരുന്നു ശശികല. അവരുടെ ശിക്ഷാകാലാവധി ഇന്നു പൂര്‍ത്തിയായി.
എന്നാല്‍ കോവിഡ് സ്ഥിരീകരിച്ച ശശികല ബംഗളൂരുവില്‍ തന്നെ തുടരും. രോഗം കലശലായതിനെ തുടര്‍ന്ന് ശശികല വിക്ടോറിയ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
അതേസമയം ജയില്‍ ശിക്ഷകഴിഞ്ഞ് മടങ്ങിയെത്തുന്ന ശശികലയ്ക്ക് വന്‍ സ്വീകരണമൊരുക്കാനാണ് അണികളുടെ തീരുമാനം. ഇതിനോടനുബന്ധിച്ച് വന്‍ ശക്തിപ്രകടനവും ആയിരം വാഹനങ്ങളുടെ അകമ്പടിയോടെയുള്ള സ്വീകരണ റാലിയുമാണ് അനുയായികള്‍ തീരുമാനിച്ചിരിക്കുന്നത്.
Keywords: V.K Sasikala, Released, Bengaluru, Today, Covid
COMMENTS