വാഷിംഗ്ടണ്‍: അമേരിക്കയില്‍ കോവിഡിന്റെ ജനതിക മാറ്റം വന്ന മാരക ശേഷിയുള്ള പുതിയ വകഭേദം കണ്ടെത്തി. ബ്രിട്ടനില്‍ പടരുന്ന അതിതീവ്ര വ്യാപന ശേഷിയുള്...
വാഷിംഗ്ടണ്‍: അമേരിക്കയില്‍ കോവിഡിന്റെ ജനതിക മാറ്റം വന്ന മാരക ശേഷിയുള്ള പുതിയ വകഭേദം കണ്ടെത്തി.
ബ്രിട്ടനില്‍ പടരുന്ന അതിതീവ്ര വ്യാപന ശേഷിയുള്ള വൈറസിനേക്കാള്‍ മാരകമാണ് അമേരിക്കയില്‍ കണ്ടെത്തിയതെന്നാണ് ശാസ്ത്ര ലോകം നല്കുന്ന മുന്നറിയിപ്പ്.
അമേരിക്കയില്‍ ഇരട്ടിയലധികം കോവിഡ് കേസുകള്‍ സമീപ നാളുകളില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നു നടത്തിയ പഠനത്തിലാണ് പുതിയ വൈറസിനെ കണ്ടെത്തിയിരിക്കുന്നത്.
ബ്രിട്ടനില്‍ വൈറസ് വ്യാപനവും മരണവും അതിരൂക്ഷമായി തുടരുകയാണ്. ലണ്ടനില്‍ സ്ഥിതിഗതികള്‍ നിയന്ത്രണത്തിന് അപ്പുറത്താണെന്ന് മേയര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
അമേരിക്കയില്‍ നിന്ന് ഇന്ത്യ ഉള്‍പ്പെടെ രാജ്യങ്ങളിലേക്ക് ഈ ദിവസങ്ങളില്‍ യാത്ര ചെയ്‌തെത്തിയവരെ കണ്ടെത്തി നിരീക്ഷണത്തിലാക്കേണ്ട സ്ഥിതിയാണ്.
Keywords: America, Britain, Covid, India, US, Vaccination
COMMENTS