തിരുവനന്തപുരം: കേരളത്തില്‍ വിതരണത്തിനുള്ള രണ്ടാം ബാച്ച് 1,34,000 ഡോസ് കോവിഡ് പ്രതിരോധ വാക്‌സിന്‍ തിരുവനന്തപുരം വിമാനത്താവളത്തിലെത്തി. കോവിഷീ...
തിരുവനന്തപുരം: കേരളത്തില്‍ വിതരണത്തിനുള്ള രണ്ടാം ബാച്ച് 1,34,000 ഡോസ് കോവിഡ് പ്രതിരോധ വാക്‌സിന്‍ തിരുവനന്തപുരം വിമാനത്താവളത്തിലെത്തി. കോവിഷീല്‍ഡ് വാകിസ്‌നാണ് സംസ്ഥാനത്തെത്തിയത്.
വാക്‌സിന്‍ മേഖലാ സംഭരണ കേന്ദ്രങ്ങളിലേക്കു മാറ്റി. ജില്ലാ കളക്ടറും ജില്ലാ മെഡിക്കല്‍ ഓഫീസറും ചേര്‍ന്ന് വാക്്‌സിന്‍ ഏറ്റുവാങ്ങി.
താഴ്ന്ന താപനിലയില്‍ സൂക്ഷിക്കാനാവുന്ന വാനിലാണ് വാക്്‌സിന്‍ മേഖലാ സംഭരണ കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോയത്. ഇവിടെനിന്ന് നടപടിക്രമങ്ങള്‍ പാലിച്ച് ജില്ലകളിലേക്ക് വിതരണം ചെയ്തു തുടങ്ങി. ജില്ലാ വാക്‌സിന്‍ സ്റ്റോറുകളില്‍ എത്തിച്ച ശേഷം വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലേക്ക് ആവശ്യാനുസരണം എത്തിക്കും.ജില്ലകളില്‍ വിതരണം ചെയ്യുന്ന വാക്‌സിന്റെ അളവ്
തിരുവനന്തപുരം 64,020
കൊല്ലം 25,960
പത്തനംതിട്ട 21,030
ആലപ്പുഴ 22,460
കോട്ടയം 29,170
ഇടുക്കി 9,240
എറണാകുളം 73,000
തൃശൂര്‍ 37,640
പാലക്കാട് 30,870
മലപ്പുറം 28,890
കോഴിക്കോട് 40,970
വയനാട് 9,590
കണ്ണൂര്‍ 32,650
കാസര്‍കോട് 6,860
ആദ്യഘട്ട വാക്‌സിന്‍ രാവിലെ കൊച്ചിയിലെത്തി. ആദ്യബാച്ചില്‍ 25 ബോക്‌സുകളാണ് ഉണ്ടായിരുന്നത്. പുണെയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ഇന്ത്യയില്‍ നിന്നാണ് വാക്‌സിന്‍ രാജ്യത്തിന്റെ വിവിധ കോണുകളിലേക്കു കൊണ്ടുപോകുന്നത്.
1,80,000 ഡോസ് വാക്‌സിനാണ് കൊച്ചിയിലെത്തിച്ചത്. ഇത് എറണാകുളം റീജിയണല്‍ വാക്‌സിന്‍ സ്റ്റോറിലും 1,19,500 ഡോസ് വാക്‌സിനുകള്‍ കോഴിക്കോട് റീജിയണല്‍ വാക്‌സിന്‍ സ്റ്റോറിലും എത്തിക്കഴിഞ്ഞു.
കോഴിക്കോട് എത്തിയ വാക്‌സിനില്‍ നിന്ന് 1,100 ഡോസ് വാക്‌സിന്‍ മാഹിയില്‍ വിതരണത്തിനുള്ളതാണ്.
ആദ്യഘട്ടത്തില്‍ 133 കേന്ദ്രങ്ങളിലാണ് ശനിയാഴ്ച വാക്‌സിനേഷന്‍ നടക്കുന്നത്. വാക്‌സിനേഷനായി 3,68,866 പേരാണ് ഇതുവരെ രജിസ്റ്റര്‍ ചെയ്തത്. ഇവരില്‍ സര്‍ക്കാര്‍ മേഖലയിലെ 1,73,253 പേരും സ്വകാര്യ മേഖലയിലെ 1,95,613 പേരും ഉള്‍പ്പെടും.
Keywords: Kerala, Coronavirus, Vaccine, Covishield
COMMENTS