വാഷിങ്ടണ്‍: ട്രംപ് അനുകൂലികള്‍ പാര്‍ലമെന്റില്‍ കയറി നടത്തിയ അഴിഞ്ഞാട്ടത്തിനു പിന്നാലെ, ജോ ബൈഡനെ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ വിജയിയായി യുഎസ് ക...
വാഷിങ്ടണ്‍: ട്രംപ് അനുകൂലികള്‍ പാര്‍ലമെന്റില്‍ കയറി നടത്തിയ അഴിഞ്ഞാട്ടത്തിനു പിന്നാലെ, ജോ ബൈഡനെ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ വിജയിയായി യുഎസ് കോണ്‍ഗ്രസ് പ്രഖ്യാപിച്ചു.
കോണ്‍ഗ്രസിന്റെ സംയുക്ത സമ്മേളനത്തില്‍ കമലാ ഹാരിസിനെ വൈസ് പ്രസിഡന്റായും പ്രഖ്യാപിച്ചു. താന്‍ ജനുവരി 20ന് അധികാരം ഒഴിയുമെന്ന് ഇതിനു പിന്നാലെ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിക്കുകയും ചെയ്തു.
കലാപത്തെ തുടര്‍ന്നു നിറുത്തിവച്ച സംയുക്ത സമ്മേളനം രാത്രിയോടെ പുനരാരംഭിച്ചു. 306 ഇലക്ടറല്‍ വോട്ടുകളാണു ബൈഡന് ലഭിച്ചത്. ട്രംപിന് 232 വോട്ടും ലഭിച്ചു.
കലാപത്തിലും ഇതിനെതിരെ നടന്ന പൊലീസ് വെടിവെയ്പ്പിലും നാല് മരണം സ്ഥിരീകരിച്ചു. നുറുകണക്കിനു പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു.
അധികാരത്തില്‍ കടിച്ചു തൂങ്ങാന്‍ എല്ലാ വഴികളും നോക്കിയ ട്രംപ് സ്ഥാനം ഒഴിയുമെന്ന് പരസ്യമായി പറയുന്നത് ആദ്യമായാണ്. തിരഞ്ഞെടുപ്പ് ഫലത്തോട് തനിക്ക് തീര്‍ത്തും വിയോജിപ്പുണ്ടെന്നും എങ്കിലും സ്ഥാനമൊഴിയുമെന്നും ട്രംപ് പറഞ്ഞു.
യുഎസ് ക്യാപിറ്റോളിലുണ്ടായ അക്രമങ്ങളുടെ സൂത്രധാരനായ ട്രംപിനെ ഉടന്‍ പുറത്താക്കണമെന്ന് കോണ്‍ഗ്രസ് അംഗങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. അത്തരം എന്തെങ്കിലും നീക്കമുണ്ടായി മാനംകെടുമെന്നു ഭയന്നു കൂടിയാണ് ട്രംപ് സ്ഥാനമൊഴിയുമെന്നു പ്രഖ്യാപിച്ചിരിക്കുന്നത്.
ജനാധിപത്യത്തന് നേരെ നടന്ന ആക്രമണമെന്നാണ് കലാപത്തെക്കുറിച്ചു ജോ ബൈഡന്‍ പറഞ്ഞത്.
Keywords: US, Capitol, Attack, Joe Biden, Kamala, Trump
COMMENTS