വാഷിങ്ടന്‍: അമേരിക്കയെ ചരിത്രത്തിലെ ഏറ്റവും വലിയ നാണക്കേടിലേക്കും അമ്പരപ്പിലേക്കും തള്ളിവിട്ടുകൊണ്ട്, യുഎസ് പാര്‍ലമെന്റിലേക്ക് ട്രംപ് അനുകൂല...
വാഷിങ്ടന്‍: അമേരിക്കയെ ചരിത്രത്തിലെ ഏറ്റവും വലിയ നാണക്കേടിലേക്കും അമ്പരപ്പിലേക്കും തള്ളിവിട്ടുകൊണ്ട്, യുഎസ് പാര്‍ലമെന്റിലേക്ക് ട്രംപ് അനുകൂലികള്‍ അതിക്രമിച്ചു കയറിയ സംഭവത്തില്‍ റിപ്പബ്‌ളിക്കന്‍ പാര്‍ട്ടിയില്‍ തന്നെ ട്രംപിനെതിരേ പടനീക്കം.
നിയുക്ത പ്രസിഡന്റ് ജോ ബൈഡന്റെ വിജയം അംഗീകരിക്കുന്നതിനായി യുഎസ് കോണ്‍ഗ്രസിന്റെ ഇരു സഭകളും സമ്മേളിക്കുന്നതിനിടെയാണ് ആയിരക്കണക്കിനു ട്രംപ് അനുകൂലികള്‍ കാപ്പിറ്റോള്‍ മന്ദിരത്തിനകത്തേയ്ക്ക് ഇരച്ചുകയറിയത്.
ട്രംപ് അനുകൂലിയായ ഒരു യുവതിക്കു വെടിയേറ്റു. ഇവരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.
ഇന്ത്യന്‍ സമയം വെളുപ്പിന് ഒരുമണിയോടെയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. പ്രതിഷേധക്കാര്‍ കടന്നുകയറിയതോടെ, യുഎസ് കോണ്‍ഗ്രസിന്റെ ഇരുസഭകളും അടിയന്തരമായി നിര്‍ത്തിവയ്ക്കുകയും കോണ്‍ഗ്രസ് അംഗങ്ങളെ ഭൂഗര്‍ഭ അറയിലൂടെ ഒഴിപ്പിക്കുകയും ചെയ്തു.
അമേരിക്കയുടെ ചരിത്രത്തില്‍ ആദ്യമായാണ് പാര്‍ലമെന്റ് സമ്മേളിക്കുന്നതിടെ ഇങ്ങനെയൊരു സുരക്ഷാവീഴ്ച.
ട്രംപിനെ അനുകൂലിക്കുന്നവര്‍ മന്ദിരത്തിന് പുറത്തെത്തുകയും പൊലീസുമായി ഏറ്റുമുട്ടുകയായിരുന്നു. ആയിരക്കണക്കിനു പേര്‍ എത്തിയതോടെ, പൊലീസിന് നിയന്ത്രിക്കാനാവാത്ത സ്ഥിതിയുണ്ടാവുകകയായിരുന്നു. ഇങ്ങനെ ഒരു നീക്കം നടക്കുമെന്ന് ലോകത്തെ ഏറ്റവും മികച്ച ഇന്റലിജന്‍സ് സംവിധാനമെന്ന് അവകാശപ്പെടുന്ന യുഎസ് ഇന്റലിജന്‍സ് ഏജന്‍സികള്‍ക്കും കണ്ടെത്താനാവാതെ പോയി.
Keywords: America, US Congress, Attack, Donald Trump
COMMENTS