തിരുവനന്തപുരം: അതിതീവ്ര വ്യാനപ ശേഷിയുള്ള കോവിഡ് -2 വൈറസ് ബാധ ബ്രിട്ടനില്‍ നിന്നെത്തിയ ആറു പേര്‍ക്ക് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി ...
തിരുവനന്തപുരം: അതിതീവ്ര വ്യാനപ ശേഷിയുള്ള കോവിഡ് -2 വൈറസ് ബാധ ബ്രിട്ടനില്‍ നിന്നെത്തിയ ആറു പേര്‍ക്ക് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ അറിയിച്ചു.
കോഴിക്കോട് 2, ആലപ്പുഴ 2, കോട്ടയം 1, കണ്ണൂര്‍ 1 എന്നിവിടങ്ങളിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. രണ്ടു വയസ്സു മുതല്‍ 36 വയസ്സുവരെയുള്ളവരാണ് വൈറസ് ബാധിതര്‍.
മള്‍ട്ടിപ്പിള്‍ സ്‌പൈക് പ്രോട്ടീന്‍ മ്യൂട്ടേഷന്‍ വന്ന വൈറസാണ് ഇവരില്‍ കണ്ടെത്തിയിരിക്കുന്നത്. അതിവേഗം പടരുന്ന വൈറസ് ആയതിനാല്‍ ഇത് ആശങ്ക ഉളവാക്കുന്നതാണ്. ബ്രിട്ടനില്‍ വീണ്ടും സമ്പൂര്‍ണ ലോക് ഡൗണ്‍ പ്രഖ്യാപിച്ചാണ് വൈറസിനെ നേരിടുന്നത്.
വൈറസ് ബാധിതരെല്ലാം ചികിത്സയിലാണ്. ഇവരുമായി സമ്പര്‍ക്കമുള്ളവര്‍ ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തിലാണ്. സമ്പര്‍ക്ക ലിസ്റ്റ് തയ്യാറാക്കി വരുന്നു.
ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും ജാഗ്രത അത്യാവശ്യമാണെന്നും മന്ത്രി ശൈലജ വ്യക്തമാക്കി. ബ്രിട്ടനില്‍ നിന്നു വന്ന 39 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരുടെ സാമ്പിളുകള്‍ തുടര്‍പരിശോധനക്കായി പൂണെ എന്‍ഐവിയിലേക്ക് അയച്ചിരുന്നു. അതിലാണ് ആറു പേര്‍ക്ക് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയിരിക്കുനുന്നത്.
ജനിതക വകഭേദം വന്ന വൈറസ് പകരാനുള്ള സാധ്യത വളരെ കൂടുതലായതിനാല്‍ വളരെ കരുതിയിരിക്കണം. വിദേശത്തു നിന്നു വന്ന എല്ലാവരും സ്വമേധയാ വെളിപ്പെടുത്താന്‍ തയ്യാറാകാണം. ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയ ആരെങ്കിലുമുണ്ടെങ്കില്‍ ആരോഗ്യ വകുപ്പുമായി ബന്ധപ്പെടണം.
ഭയപ്പെടേണ്ടതില്ല. ചികിത്സിച്ച് ഭേദമാക്കാന്‍ സാധിക്കുന്നതാണ്. നല്ല ശ്രദ്ധയോട് കൂടിയിരിക്കുക. മാസ്‌ക് ധരിക്കുക, ഇടയ്ക്കിടയ്ക്ക് കൈകള്‍ ശുചിയാക്കുക, സാമൂഹ്യ അകലം പാലിക്കുക എന്നിവ ഇനിയും തുടരേണ്ടതാണെന്നും മന്ത്രി പറഞ്ഞു.
വൈറസ് സാന്നിദ്ധ്യം കണ്ടെത്തിയ സാഹചര്യത്തില്‍ പ്രായമുള്ളവര്‍ റിവേഴ്സ് ക്വാറന്റൈന്‍ സ്വീകരിക്കണം. പുതിയ വൈറസിനെ കണ്ടെത്തിയ സ്ഥിതിക്ക് നിരീക്ഷണം ശക്തിപ്പെടുത്തും. എയര്‍പോര്‍ട്ടിലും സീപോര്‍ട്ടിലും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
COMMENTS