കൊച്ചി: പന്തീരങ്കാവ് യുഎപിഎ കേസില്‍ ജാമ്യത്തിലായിരുന്ന താഹ ഫസലിന്റെ ജാമ്യം റദ്ദാക്കി ഹൈക്കോടതി. താഹ ഫസല്‍ ഇന്നു തന്നെ കീഴടങ്ങണമെന്ന് കോടതി ഉ...
കൊച്ചി: പന്തീരങ്കാവ് യുഎപിഎ കേസില്‍ ജാമ്യത്തിലായിരുന്ന താഹ ഫസലിന്റെ ജാമ്യം റദ്ദാക്കി ഹൈക്കോടതി. താഹ ഫസല്‍ ഇന്നു തന്നെ കീഴടങ്ങണമെന്ന് കോടതി ഉത്തരവിട്ടു. എന്നാല്‍ ഈ കേസില്‍ അറസ്റ്റിലായ ശേഷം ജാമ്യത്തിലിറങ്ങിയ മറ്റൊരു പ്രതി അലന്‍ ഷുഹൈബിന്റെ ജാമ്യം ഹൈക്കോടതി റദ്ദാക്കിയില്ല.
2019 നവംബര്‍ ഒന്നിനാണ് ഇരുവരെയും മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പന്തീരങ്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് സെപ്തംബര്‍ ഒന്‍പതിന് കോടതി ഇവര്‍ക്ക് കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിക്കുകയായിരുന്നു.
എന്നാല്‍ ഇരുവരുടെയും ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എന്‍.ഐ.എ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. എന്‍.ഐ.എയുടെ ഹര്‍ജി പരിഗണിച്ച ഹൈക്കോടതി താഹയുടെ ജാമ്യം റദ്ദാക്കുകയും അലന്‍ വിദ്യാര്‍ത്ഥിയാണെന്നും ഇയാള്‍ക്ക് ചികിത്സ ആവശ്യമാണെന്നും ഇയാളുടെ പക്കല്‍ നിന്നും പിടിച്ചെടുത്ത ലഘുലേഖകള്‍ ജാമ്യം റദ്ദാക്കാന്‍ പര്യാപ്തമല്ലെന്നും ചൂണ്ടിക്കാട്ടുകയായിരുന്നു.
Keywords: UAPA case, Thaha, Bail, Canceled
COMMENTS